കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്‌രിവാളിന് ഗവര്‍ണറുടെ മുട്ടന്‍ പണി; 97 കോടി തിരിച്ചടയ്ക്കണം, സുപ്രീം കോടതി ഉത്തവ് ലംഘിച്ചു!!

Google Oneindia Malayalam News

ദില്ലി: ആം ആ്ദമി പാര്‍ട്ടിയ്ക്ക് ഇരുട്ടടിയുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ പണമുപയോഗിച്ച് പാര്‍ട്ടിയ്ക്കും മുഖ്യമന്ത്രിയ്ക്കും വേണ്ടി പ്രചരണം നടത്തിയ സംഭവത്തില്‍ 97 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാലിന്റെ ഉത്തരവ്. ദില്ലി സര്‍ക്കാര്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. സുപ്രീം കോടതിയുടെ ചട്ടം പാര്‍ട്ട് ലംഘിച്ചുവെന്നും ലഫ്റ്റനന്റ് ജനറല്‍ ചൂണ്ടിക്കാണിക്കുന്നു.

30 ദിവസത്തിനുള്ളില്‍ പണം സര്‍ക്കാരിലേയ്ക്ക് തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ദില്ലി ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായി ദില്ലി സര്‍ക്കാര്‍ 526 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവായ അജയ് മാക്കന്‍ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മൂന്നംഗ കമ്മറ്റിയ്ക്ക് പരാതി നല്‍കിയിരുന്നു. പതിച്ഛായ വര്‍ധിപ്പിക്കാന്‍ 100 കോടിയോളം രൂപ ചെലവഴിച്ചെന്നും അജയ് മാക്കന്‍ ആരോപിക്കുന്നു. ഇക്കാര്യം വിഷയം അന്വേഷിച്ച മൂന്നംഗ കമ്മറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളിലാണ് ഭീമമായ തുക പാര്‍ട്ടി ചെലവഴിച്ചതെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

arvindkejriwal

പരസ്യത്തിന്റെ ചെലവ് പ്രത്യേകം പരാമര്‍ശിച്ചതുകൊണ്ട് ഭീമമായ തുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് വിഷയത്തിന് ആം ആദ്മി പാര്‍ട്ടി നല്‍കിയ വിശദീകരണം. പണം ചെലവഴിച്ചതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ പരസ്യങ്ങള്‍ ചെയ്യരുതെന്ന് 2015ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ചട്ടം ലംഘിച്ചാണ് പാര്‍ട്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യം നല്‍കിയത്.

English summary
Arvind Kejriwal's Aam Aadmi Party or AAP must foot the 97-crore bill for a series of ads issued by the Delhi government that promoted either him, the party, or both, said the capital's Lieutenant Governor, Anil Baijal, today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X