കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ചോദിച്ചു !!!മോദി നല്‍കി മുതിര്‍ന്ന അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ...

യോഗി ആദിത്യനാഥ് സംസ്ഥാനത്തേക്ക് ആവശ്യപ്പെട്ടത് 10 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ.

  • By Ankitha
Google Oneindia Malayalam News

ദില്ലി: യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യുപിയില്‍ വന്‍ അഴിച്ചുപണിയാണ് നടന്നത്.ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചു പണിയുണ്ടായതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാന മന്ത്രി നരേന്ദ്ര മോദി യുപിയിലേക്ക് നിയമിച്ചു. കഴിഞ്ഞ മാസം മോദിയുമായുള്ള കൂടി കാഴ്ചയില്‍ പത്ത് ഐഎഎസ് ഉദ്യോഗസ്ഥരെയാണ് യോഗി സംസ്ഥാനത്തിന്റെ സോവനത്തിനു വേണ്ടി ആവശ്യപ്പെട്ടത്.

മുപ്പതോളം പേരില്‍ നിന്നാണ് ആഞ്ച് പേരെ മോദി യുപിയിലേക്ക് അയക്കുന്നത്.1992 ബാച്ച് ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവ,89 ബാച്ചിലെ സഹാഷി പ്രകാശ് ഘോയല്‍,സഞ്ജയ് ആര്‍.ദൂസ്‌റെഡ്ഡി, പ്രശാന്ത് ത്രിവേദി,അലോക് കുമാര്‍ എന്നിവര്‍ക്കാണ് യുപിയില്‍ പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.അനുരാഗ് ശ്രീവാസ്തവ നിലവില്‍ ആയുഷ് മന്ത്രാലയത്തില്‍ സേവനം അനുഷ്ടിക്കുന്നതിനാല്‍ അടുത്ത മാസം നടക്കുന്ന ലോക യോഗ ദിനം കഴിഞ്ഞുമാത്രമേ യുപിയില്‍ എത്തുകയുള്ളു.

Yogi Adityanath

പട്ടികയിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥര്‍ യുപിയില്‍ പോകാന്‍ വിസമ്മതിച്ചിരുന്നു.ചിലര്‍ മോദി സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ദില്ലിയില്‍ തന്നെ നില്‍ക്കണമെന്നു തത്പര്യം പ്രകടിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ വ്യക്തിപരമായ അസൗകര്യമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

കഠിനാധ്വാനവും കൃത്യനിര്‍വഹണവും ആത്മാര്‍ഥതയുമുള്ള ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്ന പ്രധാന സ്ഥലങ്ങളില്‍ നിന്നു മാറ്റില്ലെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ യോഗി അറിയിച്ചിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ അന്‍പതു ദിവസം പിന്നിട്ടപ്പോള്‍ വിവിധ തസ്തികയിലുള്ള ഏകദേശം 200 ഉന്നത ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.

English summary
Setting the stage for a major bureaucratic reshuffle in the Yogi Adityanath government later this month, Prime Minister Narendra Modi has ordered five senior bureaucrats to immediately report at Lucknow for their next assignment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X