കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസ്റ്റുകള്‍ക്ക് ഇ- വിസയ്‌ക്കൊപ്പം സിം കാര്‍ഡ് ഫ്രീ!! ടോക് ടൈമും ഡാറ്റയും തീര്‍ത്തും സൗജന്യം

രണ്ട് മണിക്കൂറിനുള്ളില്‍ ആക്ടിവേഷന്‍ ആവുന്നതാണ് സൗജന്യ സിം കാര്‍ഡുകള്‍

Google Oneindia Malayalam News

ദില്ലി: ഇ- വിസയില്‍ ഇന്ത്യ സന്ദര്‍ശിയ്ക്കാനെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. ബിഎസ്എന്‍എല്ലാണ് പ്രീ ലോഡഡ് സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 50 രൂപയുടെ ടോക് ടൈമും 50 എംബി ഡാറ്റയും സിം കാര്‍ഡിനൊപ്പം സൗജന്യമായി ലഭിയ്ക്കും. ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയാണ് സേവനത്തിന് തുടക്കം കുറിച്ചത്.

ആദ്യഘട്ടത്തില്‍ ദില്ലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശികള്‍ക്ക് വേണ്ടി ആരംഭിയ്ക്കുന്ന പദ്ധതി ഏറെ വൈകാതെ രാജ്യത്തെ 15 വിമാനത്താവളങ്ങളിലേയ്ക്ക് കൂടി വ്യാപിയ്ക്കും. വിനോദ സഞ്ചാരികള്‍ക്ക് സിം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ആക്ടിവേഷന്‍ ആവുന്ന സംവിധാനമാണ് നിലവിലുള്ളത്. ശ്രീലങ്ക പിന്തുടരുന്ന നയമാണ് നീക്കത്തിന് പിന്നിലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

സൗജന്യ സിം, ഓഫറും

സൗജന്യ സിം, ഓഫറും

30 ദിവസം വാലിഡിറ്റിയുള്ള സിം കാര്‍ഡ് 12 ഭാഷകളില്‍ ലഭ്യമായിട്ടുള്ള ടൂറിസ്റ്റ് ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ ലഭിയ്ക്കുന്നതിനും സഹായിക്കും. ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമാണ്. റഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ ഭാഷകളാണ് ഹെല്‍പ്പ്‌ലൈനില്‍ ലഭ്യമായിട്ടുള്ളത്.

 വെല്‍ക്കം കിറ്റില്‍ സിം കാര്‍ഡ്

വെല്‍ക്കം കിറ്റില്‍ സിം കാര്‍ഡ്

ഇ-വിസയില്‍ ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വിമാനത്താവളത്തില്‍ വച്ച് നല്‍കുന്ന ഇന്ത്യ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ വെല്‍ക്കം കിറ്റിനൊപ്പം സൗജന്യ ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ ലഭിയ്ക്കുന്നത്.

അനുമതി അനിവാര്യം

അനുമതി അനിവാര്യം

ഇ വിസ പദ്ധതി പ്രകാരം വിദേശികള്‍ അയയ്ക്കുന്ന ഇമെയിലിന് ഇന്ത്യയില്‍ നിന്ന് അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഇന്ത്യ സന്ദര്‍ശിയ്ക്കാന്‍ കഴിയൂ. ഇന്ത്യയുടെ അംഗീകാരം ലഭിച്ചുവെന്ന് തെളിയിക്കുന്നതിനായി ഇതിന്റെ പകര്‍പ്പ് ഇന്ത്യയിലെത്തുന്ന വിദേശികള്‍ കൈവശം സൂക്ഷിക്കണം. രാജ്യത്ത് എത്തുന്ന സമയത്ത് തന്നെ ഇമിഗ്രേഷന്‍ അധികൃതര്‍ക്കാണ് ഇത് സമര്‍പ്പിയ്‌ക്കേണ്ടത്.

ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍

ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍

ഇന്ത്യ സന്ദര്‍ശിയ്ക്കാനെത്തുന്ന വിദേശികള്‍ക്ക് കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ബന്ധം പുലര്‍ത്തുന്നതിന് ടൂറിസം വകുപ്പിന്റെ നീക്കം ഏറെ സഹായകമാവും. ഹോട്ടലുകളുമായും ടൂര്‍ ഓപ്പറേറ്റര്‍മായുമുള്ള ആശയവിനിമയത്തിനും ഇത് സഹായിക്കും. ശ്രീലങ്ക സന്ദര്‍ശനത്തിനിടെ ശ്രീലങ്കയില്‍ നിലവിലുള്ള സംവിധാനമാണ് ഈ നീക്കത്തിന് പ്രചോദനമായതെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.

English summary
Foreign tourists arriving in India on e-visa will get free pre-loaded SIM cards. These SIMs, which will be provided by BSNL, will have Rs 50 talk time and 50 Mb internet data at free of cost. Tourism Minister Mahesh Sharma launched the service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X