കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ എടിഎം ഇടപാടുകള്‍ ഞായറാഴ്ച മുതല്‍ അഞ്ച് മാത്രം

Google Oneindia Malayalam News

ദില്ലി : തോന്നുമ്പോഴെല്ലാം കാശെടുക്കാന്‍ എടിഎമ്മിലേക്ക് ഓടുന്നവര്‍ ഇനി മുതല്‍ കുടുങ്ങും. രാജ്യത്ത് എടിഎം ഇടപാടുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം നടപ്പാക്കുന്നു. സ്വന്തം ബാങ്കിലെ സൗജന്യ ഇടപാടുകള്‍ ഞായറാഴ്ച മുതല്‍ വെറും അഞ്ചായി ചുരുങ്ങുകയാണ്.

സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ സ്വന്തം ബാങ്കിന്റേതായാലും മറ്റ് ബാങ്കുകളുടേതായാലും ഓരോ ഇടപാടിനും 20 രൂപ നല്‍കേണ്ടിവരും. അതേ സമയം മറ്റ് ബാങ്കുകളിലെ എടിഎം ഇടപാട് ആറ് മെട്രോ നഗരങ്ങളില്‍ മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മെട്രൊ അല്ലാത്ത സ്ഥലങ്ങളില്‍ ഇത് അഞ്ച് തന്നെയായിരിക്കും. പണം പിന്‍വലിക്കുന്നതിന് മാത്രമാണ് ഈ നിബന്ധനകളെന്ന് കരുതിയെങ്കില്‍ തെറ്റി. ബാലന്‍സ് നോക്കുന്നതും മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതുമെല്ലാം ഓരോ ഇടപാടായാണ് കണക്കാക്കുക.

atm

ഇന്ത്യയില്‍ നിലവില്‍ 1.6 ലക്ഷം ബാങ്ക് എടിഎമ്മുകള്‍ ഉണ്ടെന്നാണ് കണക്ക്. സൗജന്യ ഇടപാട് നിജപ്പെടുത്തണമെന്നും എടിഎമ്മുകളിലെ സുരക്ഷയ്ക്ക് ചെലവേറുമെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനാണ് ആര്‍ബിഐയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്.

English summary
Using ATMs to withdraw money or for other purposes like balance enquiry beyond five times in a month will attract a levy of Rs 20 per transaction from sunday.Reserve Bank of India made this new guideline.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X