കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാശുചീകരണം: സര്‍ക്കാരുകള്‍ പറയുന്നത് പെരും നുണ: കോടതി

Google Oneindia Malayalam News

ദില്ലി: ഗംഗാനദി ശുചീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത് നട്ടാല്‍ കിളിര്‍ക്കാത്ത പെരും നുണകളാണ് എന്ന് സുപ്രീം കോടതി. ഗംഗയെ മലിനമാക്കുന്ന, നദിക്കരയിലെ വ്യവസായ ശാലകള്‍ക്കെതിരെ നടപടിയെടുക്കാതെ മാറിനില്‍ക്കുന്നതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി നടത്തിയത്.

നിങ്ങളുടെ കഥ സമ്പൂര്‍ണ പരാജയത്തിന്റേതാണ്. ഇച്ഛാഭംഗത്തിന്റെയും ദുരന്തത്തിന്റെയും കഥയാണ്. ഗംഗാനദിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുടെ നിരീക്ഷിക്കാനും വേണ്ട നടപടികള്‍ എടുക്കാനും സുപ്രീം കോടതി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന് നിര്‍ദേശം നല്‍കി. പ്രസ്തുത വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇത് ആദ്യമായിട്ടല്ല.

ganga-river

ഇപ്പോഴത്തെ രീതിയില്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ 200 വര്‍ഷമെടുത്താലും ഗംഗ ശുചിയാകാന്‍ പോകുന്നില്ല എന്നാണ് കഴിഞ്ഞ മാസം സുപ്രീം കോടതി പറഞ്ഞത്. കര്‍മപദ്ധതി നടപ്പിലാക്കുന്നതിനുള്ള ബ്ലൂ പ്രിന്റ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മൂന്ന് ഘട്ടങ്ങളിലായി ക്ലീന്‍ ഗംഗ പ്രൊജക്ട് നടപ്പിലാക്കാനുള്ള ബ്ലൂ പ്രിന്റ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2005 കിലോമീറ്റര്‍ നീളമുള്ള ഗംഗാനദി ശുചിയാക്കുക എന്നത് നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. ഇതിനായി പ്രത്യേകം വകുപ്പും ബഡ്ജറ്റും നീക്കിവെച്ചിട്ടും പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. ഗംഗാനദിയുടെ ശുചീകരണം ദേശീയ പ്രാധാന്യത്തോടെ നടപ്പിലാക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

English summary
The Supreme Court has hauled up the Central government and state pollution control boards on the progress of the Clean Ganga project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X