കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ ഉറങ്ങാം ; റെയില്‍വെ വിളിച്ചുണര്‍ത്തും

Google Oneindia Malayalam News

ചെന്നൈ : ട്രെയിന്‍ യാത്രയ്ക്കിടെ അറിയാതെ കണ്ണടച്ചതിനാല്‍ ഇറങ്ങേണ്ട സ്‌റ്റേഷന്‍ കഴിഞ്ഞുപോയ അനുഭവം ഉണ്ടോ ? എന്നാലിനി അങ്ങനെ ഉറങ്ങിപ്പോയെങ്കില്‍ ഒട്ടും വിഷമിക്കണ്ട. റെയില്‍വെ നിങ്ങളെ വിളിച്ചുണര്‍ത്തും. ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്താറാകുമ്പോള്‍ യാത്രക്കാരെ വിളിച്ചുണര്‍ത്താനുളള മൊബൈല്‍ അലര്‍ട്ട് സംവിധാനം യാഥാര്‍ഥ്യമായി.

ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ ചെയ്യേണ്ടത് ഇത്രമാത്രം. 139 എന്ന നമ്പരിലേക്ക് ഡയല്‍ ചെയ്ത് ഇന്ററാക്റ്റീവ് വോയിസ് റെസ്‌പോണ്‍സ് സിസ്റ്റത്തിലൂടെ ഡെസ്റ്റിനേഷന്‍ അലര്‍ട്ട് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പി.എന്‍.ആര്‍. നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് റെയില്‍വെ നിങ്ങളെ വിളിച്ചുണര്‍ത്തും. ഇതേ നമ്പരില്‍ എസ്എംഎസ് ചെയ്‌തോ കസ്റ്റമര്‍ സര്‍വ്വീസ് ഏജന്റുമായി സംസാരിക്കുകയോ ചെയ്താലും ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. എസ്.എം.എസ്. മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ ALERT എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് നല്‍കി പി.എന്‍.ആര്‍. കൂടി ടൈപ്പ് ചെയ്ത് അയക്കണം.

irctc

ഒരു റിമൈന്‍ഡര്‍ എന്ന രീതിയിലും ഈ സൗകര്യം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും. മൊബൈല്‍ അലര്‍ട്ട് സംവിധാനം തീര്‍ത്തും സൗജന്യമാണെങ്കിലും എസ്.എം.എസ്. വഴിയാകുമ്പോള്‍ മൂന്ന് രൂപ ചാര്‍ജ് ഈടാക്കുന്നതാണ്. ഇക്കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ മന്ത്രി സദാനന്ദഗൗഡയാണ് മൊബൈല്‍ അലര്‍ട്ട് സംവിധാനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ സംവിധാനം യാഥാര്‍ഥ്യമായി.

English summary
Now passangers can use a facility to get a wake-up call on mobile from a call centre of the Indian Railway Catering and Tourism Corporation. You can get the call half-an-hour before the scheduled arrival at your station. All you need to do is dial 139.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X