കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനഞ്ച് വയസുകാരി പത്താം നിലയില്‍ നിന്നു ചാടി മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

ബെംഗലൂരു: മനംനൊന്ത് പതിനഞ്ചു വയസുള്ള പെണ്‍കുട്ടി പത്താം നിലയില്‍ നിന്നു ചാടി മരിച്ചു. സംഭവം നടക്കുന്നത് ബെംഗലൂരുവിലാണ്. സ്‌കൂളിലെ ഒരു ആണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കുട്ടിയുടെ അമ്മയെ സ്‌കൂള്‍ അധികൃതര്‍ വിളിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ഈ കടുംകൈ ചെയ്തത്. ഹൊസൂര്‍ റോഡിലുള്ള ബൊമ്മനഹള്ളിയിലെ സലാപുരിയ ഗ്രീനേജ് അപ്പാര്‍ട്‌മെന്റിന്റെ പത്താം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്.

തിങ്കളാഴ്ച മൂന്നു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കുകളേറ്റ പെണ്‍കുട്ടിയുടെ അടുത്തേക്ക് 30 മിനിട്ടോളം സെക്യൂരിറ്റി ജീവനക്കാരന്‍ മറ്റാരെയും കടത്തി വിട്ടില്ല എന്ന ആരോപണവും ഉണ്ട്. 45 മിനിട്ടോളം പെണ്‍കുട്ടിയുടെ ശരീരം അവിടെ കിടന്നു. പിന്നീട് പോലീസ് എത്തിയശേഷമാണ് ആംബുലന്‍സ് വരുത്തിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്.

girl

നാരായണ ഹൃദയാലയ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി പിന്നീട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി. എച്ച് എസ് ആര്‍ ലേഔട്ട് നാഷണല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച പെണ്‍കുട്ടി മൊനാലി മഹല. സ്‌കൂളിലെ ആണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അതറിഞ്ഞ അമ്മ കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു.

നാരായണ ഹൃദയാലയത്തിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റാണ് പിതാവ്. അമ്മ ദേശസാല്‍കൃത ബാങ്കിന്റെ മാനേജറുമാണ്. മൊനാലി സ്‌കൂളില്‍ തന്നെയുള്ള ഒരു ആണ്‍കുട്ടിയുമായി അടുത്തിടപഴകുന്നതു കണ്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്യുമെന്ന് പറയുകയായിരുന്നു. കുട്ടിയുടെ അമ്മയെ വിളിപ്പിക്കുയും ചെയ്തു.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ ദേഷ്യപ്പെടുകയും ചെയ്തു. അതിന്റെ വിഷമത്തില്‍ മുറിയുടെ കതകടച്ചു ഇരുന്ന പെണ്‍കുട്ടി പിന്നീട് ജനാലയില്‍ കൂടെ താഴേക്ക് ചാടുകയാണ് ചെയ്തത്.

English summary
School action for friendship with boy drives girl to suicide. 15 year old girl jumps from 10th floor apartment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X