കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകത്തില്‍ പക്ഷിപ്പനി: ഗോവ കോഴി ഇറക്കുമതി നിരോധിച്ചു, കേരളത്തിലും ജാഗ്രത

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു : കര്‍ണ്ണാടകത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍. ബീദര്‍ ജില്ലയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് കര്‍ണ്ണാടകയില്‍ നിന്ന് വന്‍ തോതില്‍ കോഴി ഇറക്കുമതി ചെയ്യുന്നുണ്ട്. പക്ഷിപ്പനി സ്ഥിരീകരണത്തെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നിന്നുള്ള കോഴി ഇറക്കുമതി ഗോവ നിരോധിച്ചു. മുട്ട, ഇറച്ചി അടക്കമുള്ള എല്ലാ കോഴി ഉല്‍പന്നങ്ങളും ഇറക്കുമതി നിരോധനത്തില്‍ ഉള്‍പ്പെടും. സൗത്ത് ഗോവ ജില്ലാ കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

പൂനെയിലെ ആനിമല്‍ ഹസ്ബന്‍ഡറി ആന്റ് വെറ്റെറിനറി സര്‍വ്വീസ് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ബീദറിലെ ഹംമ്‌നാബാദില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഗോവയോട് തൊട്ടു കിടക്കുന്ന ജില്ലയാണ് ബീദര്‍. കര്‍ണ്ണാടക ഗോവ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒട്ടേറെ ടൂറിസ്റ്റുകളെത്തുന്ന ഗോവയിലേക്കുളള പ്രധാന കോഴി ഇറക്കുമതി കര്‍ണ്ണാടകയില്‍ നിന്നാണ് .

മൃഗങ്ങളോടുളള ക്രൂരത വീണ്ടും; ബെംഗളൂരുവില്‍ 25 നായ്ക്കളെ കുഴിയിലിട്ട് ജീവനോടെ കത്തിച്ചുമൃഗങ്ങളോടുളള ക്രൂരത വീണ്ടും; ബെംഗളൂരുവില്‍ 25 നായ്ക്കളെ കുഴിയിലിട്ട് ജീവനോടെ കത്തിച്ചു

chick-24-

കര്‍ണ്ണാടകത്തില്‍ നിന്നുളള കോഴി ഇറക്കമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് പൗള്‍ട്ടി ഇന്‍ഡസ്ട്രി. കുറച്ചു ദിവസത്തെ നീരീക്ഷണങ്ങള്‍ക്കു ശേഷം ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സൗത്ത് ഗോവ ജില്ലാ കളക്ടര്‍ സ്വപ്‌നില്‍ നായിക് പറഞ്ഞു.

English summary
South Goa District Magistrate on Thursday imposed a ban on the import of all types of birds including poultry birds from Karnataka to Goa as a precautionary measure to avert infiltration of infection of bird flu in Goa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X