കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്റല്‍ ബാലറ്റ് ഇലക്ടോണിക്‌സിലേക്ക്; ഗോവ രാജ്യത്തെ ആദ്യ സംസ്ഥാനമാകും

  • By Anwar Sadath
Google Oneindia Malayalam News

പനജി: പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിമുതല്‍ കടലാസുകളില്‍ നിന്നും ഇലട്രോണിക്‌സ് മോഡിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയിലാണ് ആദ്യമായി ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. സര്‍വീസ് വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന ഫോമുകള്‍ ഓണ്‍ലൈനില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തശേഷം ഇ മെയില്‍ ആയി അയക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സയീദ് നസീം സെയ്ദി പറഞ്ഞു.

ഇതിലൂടെ പോസ്റ്റല്‍ ബാലറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയം ലാഭിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ തോതില്‍ സര്‍വീസ് വോട്ടര്‍മാര്‍ ഈ സേവനം ഉപയോഗിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തുതന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്. പരീക്ഷണം വിജയിച്ചാല്‍ രാജ്യമെമ്പാടും ഭാവിയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഇലക്ട്രോണിക്‌സ് മോഡിലേക്ക് മാറ്റുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

postal-votes

ഡിഫന്‍സ്, പാരാ മിലിട്ടറി ഫോഴ്‌സ് തുടങ്ങിയവയായി ഗോവയില്‍ 822 സര്‍വീസ് വോട്ടര്‍മാരുണ്ട്. കള്ളവോട്ട് തടയാന്‍ നൂതന മാര്‍ഗംകൂടി ഗോവയില്‍ പരീക്ഷിക്കുന്നുണ്ട്. Voter- Verified Paper Audit Trail machines(VVPAT) ഗോവയിലെ എല്ലാ മണ്ഡലത്തിലും പരീക്ഷിക്കുമെന്ന് കമ്മീഷണര്‍ പറയുന്നു. ഇതിലൂടെ ഓരോ വോട്ടും അതാത് വോട്ടര്‍മാര്‍തന്നെയാണ് ചെയ്തതെന്ന് ഉറപ്പുവരുത്തും.

ഗോവ ചെറിയ സംസ്ഥാനമായതുകൊണ്ടും കൂടുതല്‍ ക്രമസമാധാന പ്രശ്‌നമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതിനാലുമാണ് പുതിയ പരീക്ഷണങ്ങള്‍ ഇവിടെ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ പതുക്കെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്മീഷന്റെ നീക്കം.

English summary
Goa first state to send postal ballots via electronic mode: CEC Zaidi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X