കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യ ചുംബനം നിരോധിച്ചതായി പഞ്ചായത്ത് ബോര്‍ഡ്

  • By Gokul
Google Oneindia Malayalam News

പനജി: അനേകായിരങ്ങള്‍ ടൂറിസ്റ്റുകളായി എത്തുന്ന ഗോവയിലെ ഒരു ഗ്രാമത്തില്‍ പരസ്യ ചുംബനത്തിന് നിരോധനം. പനജിയുടെ സമീപ ഗ്രാമമായ സാല്‍വദോര്‍ ഡി മുണ്ടോ എന്ന സ്ഥലത്താണ് പഞ്ചായത്ത് അധികൃതര്‍ ചുംബനം നിരോധിച്ചുകൊണ്ടുള്ള ബാനര്‍ സ്ഥാപിച്ചത്. നിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും തുടങ്ങിയിട്ടുണ്ട്.

ഗ്രാമവാസികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചകളാണ് ഇവിടെ നടക്കുന്നതെന്ന് ചിലര്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് പഞ്ചായത്ത് സര്‍പഞ്ച് റീന ഫെര്‍ണാണ്ടസ് പറഞ്ഞു. ഗ്രാമത്തില്‍ കാണാന്‍ പാടില്ലാത്ത പലതും ഗ്രാമവാസികള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് നിരോധനമെന്ന് അവര്‍ അറിയിച്ചു.

kissing

ചുംബനം മാത്രമല്ല, പരസ്യമായ മദ്യപാനം, പുകവലി, ഉച്ചത്തിലുള്ള ശബ്ദഘോഷങ്ങള്‍ എല്ലാം ഇവിടെ നിരോധിച്ചതായി ബാനറില്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍, ഇത് അനുവദിച്ചുകൂടാത്തതാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രതികരിച്ചു. പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ വിലക്കുന്നത് ഒരു പഞ്ചായത്തിന്റെ ഉത്തരവാദിത്വമല്ലെന്ന് ഒരാള്‍ പ്രതികരിച്ചു.

പരസ്യമായി മൂത്രമൊഴിക്കാം, എന്നാല്‍ പരസ്യമായി ചുംബിക്കാന്‍ പാടില്ലെന്നത് എവിടുത്തെ നിയമാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഗോവയിലെ ബിജെപി സര്‍ക്കാര്‍ അടുത്തിടെ ഇത്തരത്തില്‍ പല നിരോധനങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ഗോവന്‍ ബീച്ചുകളില്‍ ബിക്കിനി നിരോധനമായിരുന്നു അതിലൊന്ന്. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

English summary
Goa panchayat bans kissing in public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X