ഇസ്രായേലിലേക്ക് പോകുന്നത് ഡയമണ്ട് വ്യാപാരികള്‍ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കാരണം?

രാജ്യത്തെ ഡയമണ്ട് ഹബ്ബ് എന്നറിയപ്പെടുന്ന പ്രദേശമാണ് ഗുജറാത്തിലെ സൂറത്ത്.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: താന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് സൂറത്തിലെ വജ്ര വ്യാപാരികള്‍ക്ക് ഉപകാരപ്പെടുമെന്നും, അവര്‍ക്ക് വേണ്ടി കൂടിയാണ് ഇസ്രേയേലിലേക്ക് പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ സൂറത്തില്‍ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ ഡയമണ്ട് ഹബ്ബ് എന്നറിയപ്പെടുന്ന പ്രദേശമാണ് ഗുജറാത്തിലെ സൂറത്ത്. സൂറത്ത് സ്വദേശികളായ നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വജ്ര വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നത്. സൂറത്തിലും പരിസര പ്രദേശങ്ങളിലും ഒട്ടേറെ വജ്ര വ്യാപാര സ്ഥാപനങ്ങളുമുണ്ട്. കട്ട് ഡയമണ്ട്‌സ് നിര്‍മ്മിക്കുന്ന ലോകത്തെ പ്രധാന രാജ്യമാണ് ഇസ്രേയേല്‍. അതിനാല്‍ തന്നെ സൂറത്തിലെ മിക്ക വജ്ര വ്യാപാരികള്‍ക്കും ഇസ്രായേലുമായി വ്യാപാരബന്ധവുമുണ്ട്.

വജ്ര വ്യാപാരികള്‍ക്കായി...

ഇന്ത്യയുടെ ഡയമണ്ട് ഹബ്ബ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഗുജറാത്തിലെ സൂറത്ത്. തന്റെ ഇസ്രായേല്‍ സന്ദര്‍ശനം സൂറത്തിലെ വജ്ര വ്യാപാരികള്‍ക്ക് ഉപകാരപ്പെടുമെന്നും, അവര്‍ക്കു കൂടി വേണ്ടിയാണ് ഇസ്രായേലിലേക്ക് പോകുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

രാജ്യത്തെ ഡയമണ്ട് ഹബ്ബ്...

ലോകത്ത് കട്ട് ഡയമണ്ട്‌സ് ഉത്പാദിപ്പിക്കുന്ന പ്രധാന രാജ്യമാണ് ഇസ്രായേല്‍. അതിനാല്‍ തന്നെ സൂറത്തിലെ മിക്ക വ്യാപാരികള്‍ക്കും ജൂത രാഷ്ട്രമായ ഇസ്രായേലുമായി വ്യാപാരബന്ധവുമുണ്ട്.

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രി...

ഇസ്രായേലില്‍ പോകുന്നതോടെ ജൂത രാഷ്ട്രമായ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയും നരേന്ദ്രമോദിയാകും. ഹാംബര്‍ഗിലെ ജി20 ഉച്ചക്കോടി കഴിഞ്ഞ് മടങ്ങുന്നതിനിടെ, ജൂലൈയില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ഇസ്രായേല്‍ മാത്രം...

ഇസ്രായേലുമായുള്ള പല അന്താരാഷ്ട്ര വ്യാപാര കരാറുകളെ സംബന്ധിച്ച് മോദി ചര്‍ച്ച നടത്തുമെന്നാണ് സൂചന. അതേസമയം, ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന മോദി, തൊട്ടടുത്തുള്ള പലസ്തീനിലേക്ക് പോകുന്നില്ലെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.

English summary
I'm going to Israel on your behalf: PM to people of diamond-trading Surat.
Please Wait while comments are loading...