കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന് മംഗളമോതി ഗൂഗിന്റെ ഡൂഡില്‍... ഇത് ചരിത്രസംഭവം

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബഹിരാകാശത്തെ ഇന്ത്യയുടെ ചരിത്ര നേട്ടമായ മംഗള്‍യാന്‍ ഗൂഗിളും ആഘോഷിക്കുന്നു. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ഒരുമാസം പൂര്‍ത്തിയായ ദിവസം മംഗള്‍യാന്‍ ഡൂഡിലാണ് ഗൂഗിള്‍ തയ്യാറാക്കിയിരിക്കുന്നത്.

മംഗള്‍യാന്‍ ആണ്... ഇന്ത്യയുടെ വിജയമാണ്... അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ഡൂഡില്‍ ദൃശ്യമാകൂ. എന്തായാലും ഇന്ത്യയുടെ ബഹിരാകാശ വിജയത്തിന് കിട്ടിയ മറ്റൊരു അംഗീകാരമായിട്ടാണ് ചിലരെങ്കിലും ഈ ഡൂഡിലിലെ വിശേഷിപ്പിക്കന്നത്.

Mangalyaan

ഗൂഗിളിന്റെ കാര്യത്തില്‍ ഇത്തരമൊരു ഡൂഡില്‍ പുതുത തന്നെയാണ്. വലിയ സംഭവങ്ങളുടെ വാര്‍ഷികങ്ങള്‍, ലോക പ്രശസ്തരുടെ ജന്മദിനങ്ങള്‍, അന്തര്‍ദേശീയ ദിനങ്ങള്‍ തുടങ്ങിയവയാണ് പൊതുവേ ഡൂഡില്‍ ആയി പ്രത്യക്ഷപ്പെടാറുള്ളത്. ഒരു ബഹിരാകാശ ദൗത്യം ഒരുമാസം പൂര്‍ത്തിയാക്കിയത് ഡൂഡിലാകുന്നത് എന്തായാലും ആദ്യമായിട്ടാണ്.

ചൊവ്വാ പര്യവേഷണം വിജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ആദ്യ ദൗത്യം തന്നെ വിജയമാക്കിയ ഏക രാജ്യവും ഇന്ത്യ തന്നെ. ഇതോടെ ബഹിരാകാശ രംഗത്തെ ഭീമന്‍മാരായ അമേരിക്കക്കും, റഷ്യക്കും യൂറോപ്പിനും ഒപ്പം ഇന്ത്യും സ്ഥാനം പിടിച്ചു.

അമേരിക്കയും റഷ്യയും യൂറോപ്പും ഒക്കെ ശതകോടികള്‍ ചൊവ്വാ ദൗത്യത്തിനായി ചെലവഴിച്ചപ്പോള്‍ വെറും എഴുപത്തിനാല് ദശലക്ഷം ഡോളര്‍ മാത്രമായിരുന്നു മംഗള്‍യാന്റെ ചെലവ്. നാസയുടെ ചൊവ്വാ ദൗത്യമായ മാവന്‍ 671 ദശലക്ഷം ചെലവഴിച്ചാണ് ചൊവ്വയിലെത്തിച്ചത്. ഹോളിവുഡ് ചിത്രമായ ഗ്രാവിറ്റി നിര്‍മിക്കാന്‍ വേണ്ടിവന്ന ചെലവ് പോലും ആയിരുന്നില്ല നമ്മുടെ മംഗള്‍യാന്.

English summary
Google is celebrating with a doodle today the completion of one month by Mangalyaan in an orbit around Mars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X