കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറും തമിഴ്‌നാടും ലക്ഷ്യം: എന്‍ഡിഎ, മന്ത്രിസഭാ വിപുലീകരണം ഉടന്‍

  • By Ashif
Google Oneindia Malayalam News

ദില്ലി: ബിഹാറിനും തമിഴ്‌നാടിനും പ്രാതിനിധ്യം നല്‍കി കേന്ദ്ര മന്ത്രിസഭയും എന്‍ഡിഎയും പുനസംഘടിപ്പിക്കാന്‍ ആലോചന. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എന്‍ഡിഎയുടെ സഹ കണ്‍വീനറാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ചില ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Narendramodi

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങളെയും ഒരുമിപ്പിക്കാനുള്ള ശ്രമവും ബിജെപി മുന്‍കൈയെടുത്ത് നടത്തുന്നുണ്ട്. ഐക്യത്തിലെത്തിയ ശേഷം കേന്ദ്ര മന്ത്രിസഭയില്‍ അംഗത്വം നല്‍കുമെന്ന് അവരെ അറിയിച്ചിട്ടുണ്ട്.

ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും എത്തി. ഇവര്‍ ഉന്നത ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോഴാണ് മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിയത്.

പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണം, പരിസ്ഥിതി എന്നീ വകുപ്പുകളെല്ലാം ഇപ്പോള്‍ അധിക ചുമതല ആയിട്ടാണ് നല്‍കിയിരിക്കുന്നത്. പ്രതിരോധത്തിന് പ്രത്യേക മന്ത്രി വന്നേക്കും. അടുത്ത പൊതുതിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് എന്‍ഡിഎ വിശാമാക്കാനും ബിജെപിക്ക് പദ്ധതിയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടി മുന്നണി, മന്ത്രിസഭാ വികസനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

English summary
Cabinet reshuffle: BJP look to Bihar and Tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X