കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ!! കയ്യില്‍ ഓപ്പോയും വിവോയുമുണ്ടോ: കേന്ദ്ര സര്‍ക്കാരിന്‍റെ വലയില്‍ നിങ്ങള്‍ കുടുങ്ങും!

വിവോ, ഓപ്പോ, ജിയോണീ എന്നിവയുള്‍പ്പെടെ 21 ഫോണ്‍ നിര്‍മാതാക്കള്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

Google Oneindia Malayalam News

ദില്ലി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍. ഹാക്കിംഗ് ഭീതിയെത്തുടര്‍ന്നാണ് വിവോ, ഓപ്പോ, ഷവോമി, ജിയോണീ തുടങ്ങിയ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നും മെസേജുകളില്‍ നിന്നും ചൈനീസ് നിര്‍മിത ഫോണുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പുറമേ ആപ്പിള്‍, സാംസങ് തുടങ്ങിയ ഫോണ്‍ നിര്‍മതാക്കള്‍ക്കും മൈക്രോമാക്സിനും സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം 21 കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഫോണുകളിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും പ്രതികരിക്കാനും കമ്പനികള്‍ക്ക് ആഗസ്റ്റ് 28 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഐടി മന്ത്രാലയവും ഇത് സംബന്ധിച്ച് പ്രത്യേകം അന്വേഷണം നടത്തും. നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുന്നതോടെ പിഴ ഈടാക്കുമെന്നും നോട്ടീസില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

hacker

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നതായി കണ്ടെത്തുന്ന കമ്പനികളില്‍ വന്‍ തുക പിഴയായി ഈടാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിക്കുന്നത് കര്‍ശനമാക്കിയിരുന്നു. സുരക്ഷയും വിവരങ്ങള്‍ ചോരുന്നത് തടയുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിവരുന്നത്. ഡോക് -ല അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനയുടെ ഭാഗത്തുനിന്നുള്ള നടപടികളാണ് ഇന്ത്യയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്.

English summary
The government has issued a notice to smartphone makers, including Chinese companies such as Vivo, Oppo, Xiaomi and Gionee, over hacking fears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X