കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നവരും വില്‍ക്കുന്നവരും സൂക്ഷിക്കുക!!! പുതിയ നിയമവുമായി കേന്ദ്രം

ഏട്ട് ആഴിചയില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികളേയും പൂച്ചക്കുട്ടികളേയു വാങ്ങാനും വില്‍ക്കാനും പാടില്ല

  • By Ankitha
Google Oneindia Malayalam News

ദില്ലി: കശാപ്പിനായി കന്നുകാലികളെ ലില്‍ക്കുന്നത് നിരോധിച്ചതിനു പിന്നാലെ പുതിയ ഉത്തരവുമായി കേന്ദ്രം. എട്ടു ആഴ്ചയില്‍ താഴെ പ്രായമുള്ള നായ് കുട്ടികളേയും പൂച്ചക്കുട്ടികളേയും വാങ്ങാനും വില്‍ക്കാനും പാടില്ലാ. കൂടാതെ വളര്‍ത്തു മൃഗങ്ങളെ പെതു സ്ഥലങ്ങളില്‍ വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തി.കൂടാതെ വളര്‍ത്തു മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗ സംരക്ഷണ ബോഡില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.കൂടാതെ ഈ ഉത്തരവ് കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.

dog
മൃഗങ്ങളെ വാങ്ങുകയും വില്‍ക്കുകയും കടയില്‍ സൂക്ഷിക്കുന്ന മൃഗങ്ങളെ കുറിച്ചുളള വിവരം കടയില്‍ സൂക്ഷിക്കുകയും വേണം.കൂടാതെ മൃഗങ്ങളെ ആര്‍ക്ക് എപ്പോള്‍ വിറ്റു എന്നതിനെ കുറിച്ചുള്ള വിവരങ്ങളും സൂക്ഷിക്കണം.
dog

വളര്‍ത്തു മൃഗങ്ങളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് രാജ്യത്ത് വലിയ വ്യാപാരമായി മാറികൊണ്ടിയിരിക്കുകയാണ. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിരിക്കുന്നത്. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയാന്‍ 1960 നിയമപ്രകാരമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
The Government has come out with a comprehensive policy to address the plight of dogs and cats in mills and regulate the flourishing trade. The Ministry of Environment, Forest and Climate Change has notified rules under the Prevention of Cruelty to Animals Act, 1960 to regulate breeding of animals sold as pets, making it mandatory for breeders to register themselves with State Animal Welfare Boards and maintain records of purchase, sale and rehabilitation of the animals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X