കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിമാരുടെ ശമ്പളം കൂട്ടണമെന്ന് സുപ്രീംകോടതി, കേന്ദ്രസര്‍ക്കാര്‍ കൂട്ടി, 2.8 ലക്ഷം!!

2.8 ലക്ഷം രൂപയാണ് ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ലഭിക്കുക. ഇതുവരെ ലഭിച്ചിരുന്നത് ഒരു ലക്ഷം രൂപയായിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം കൂട്ടും. സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുക.

2.8 ലക്ഷം രൂപയാണ് ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ലഭിക്കുക. ഇതുവരെ ലഭിച്ചിരുന്നത് ഒരു ലക്ഷം രൂപയായിരുന്നു. ഔദ്യോഗിക വസതി, കാര്‍, സ്റ്റാഫ്, മറ്റു അലവന്‍സുകള്‍ എന്നിവയ്ക്ക് പുറമെയാണ് 2.8 ലക്ഷം രൂപ.

 സുപ്രീംകോടതി സമിതി ആവശ്യപ്പെട്ടത്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണ് ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് സുപ്രീംകോടതി സമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ ശുപാര്‍ശ കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ശുപാര്‍ശ പ്രകാരമുള്ള അത്രയും വര്‍ധനവ് വരുത്തിയിട്ടില്ല.

 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് 2.5 ലക്ഷം രൂപ

പുതിയ ശമ്പള വ്യവസ്ഥ പ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 2.5 ലക്ഷം രൂപയാണ് ലഭിക്കുക. ഇതിന് പുറമെ അലവന്‍സുകളും ലഭിക്കും. കാബിനറ്റ് സെക്രട്ടറിക്ക് സമാനമായ ശമ്പളമാണ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക്.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം

എന്നാല്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം രൂപയാണ് ശമ്പളം. കേന്ദ്രസര്‍ക്കാരിലെ സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് സമാനമാണിത്. ജഡ്ജിമാരുടെ ശമ്പളം ഒറ്റയടിക്ക് വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആക്ഷേപമുയര്‍ന്നിരുന്നു.

മൂന്ന് ലക്ഷമാക്കണമെന്ന് ശുപാര്‍ശ

സുപ്രീം കോടതി സമിതി ശുപാര്‍ശ ചെയ്ത പൂര്‍ണ തോതില്‍ ശമ്പള വര്‍ധന വരുത്തിയിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ ശമ്പളം മൂന്ന് ലക്ഷമാക്കണമെന്നാണ് മൂന്നംഗ ജഡ്ജിമാരുടെ സമിതി ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്നു 20000 രൂപ കുറച്ചാണ് ഇപ്പോള്‍ പ്രതിമാസ ശമ്പളം തീരുമാനിച്ചിരിക്കുന്നത്.

ബില്ല് പാര്‍ലമെന്റില്‍ ഉടന്‍

വിരമിച്ച ജഡ്ജിമാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്നും സുപ്രീംകോടതി ജഡ്ജിമാരുടെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സുപ്രീംകോടതി ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. ഇതുസംബന്ധിച്ച കാബിനറ്റ് നോട്ട് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കും. ശേഷം ബന്ധപ്പെട്ട ബില്ല് നിയമമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

English summary
The government has accepted the Supreme Court proposal for raising emoluments given to judges of the Supreme Court and high courts, commensurate with the recent hike in pay for central government staff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X