കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ആറ് ദിവസത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി കേന്ദ്രം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഓഗസ്ത് മാസത്തിലെ സ്വാതന്ത്ര്യദിനം 6 ദിവസം ആഘോഷിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ഓഗസ്ത് 12 മുതല്‍ 18 വരെ നീളുന്ന പരിപാടികളും മറ്റുമാണ് സംഘടിപ്പിക്കുകയെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്ത് 12ന് വൈകുന്നേരം 5.30ന് ഇന്ത്യാ ഗേറ്റിന് സമീപം രാജ്പതില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന വലിയ ചടങ്ങായിരിക്കും ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. ആറു ദിവസവും സ്ഥലത്ത് പ്രത്യേകമായി സ്റ്റാളുകളും പരിപാടികളും സംഘടിപ്പിക്കപ്പെടും. രാജ്യത്തെ ടൂറിസം രംഗത്തെ പരിപോഷിപ്പിക്കുകയും ജനങ്ങള്‍ക്കിടയില്‍ ദേശഭക്തി വളര്‍ത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

indian-independence

അസം, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, നാഗാലാന്റ്, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ സ്റ്റാളുകള്‍ ഇവിടെ ഒരുക്കും. കരകൗശല വസ്തുക്കളും അതത് സംസ്ഥാനങ്ങളുടെ രുചിഭേദങ്ങളും പവലിയനില്‍ ലഭ്യമാകും. കൂടാതെ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക ടൂറിസം സ്റ്റാളുകളും തയ്യാറാക്കാം.

രാജ്യത്തെ നാനാഭാഗത്തുനിന്നും ഉള്ള സാംസ്‌കാരിക വൈവിധ്യങ്ങളും പരിപാടിയില്‍ സംഘടിപ്പിക്കപ്പെടും. ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ടൂറിസത്തിന് ഏറെ സഹായകരമാകും സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള സര്‍ക്കാര്‍ പദ്ധതി.

English summary
Govt to organise six-day festival from Aug 12 to celebrate India’s independence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X