കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിക്കും അര്‍ണബ് ഗോസ്വാമിക്കും പദ്മ നിരസിച്ചു; പട്ടിക പുറത്ത്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി, സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മിത് റാം റഹീം എന്നിവരുടെ പദ്മ അവാര്‍ഡ് നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് സര്‍ക്കാര്‍ തള്ളിയവരുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എന്‍സിപി നേതാവ് ശരദ് പവാര്‍, മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്ക് പദ്മ വിഭൂഷണ്‍ അവാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ആദ്യത്തെ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇവര്‍ക്ക് പദ്മ അവാര്‍ഡ് നല്‍കിയത്.

msd

ബിജു ജനതാദള്‍ എംപി ബൈജയന്ത് പാണ്ഡ, സംഗീത സംവിധായകന്‍ അനു മാലിക് തുടങ്ങിയവരുടെ പേരുകളും തള്ളിയിരുന്നു. പേരുകള്‍ തള്ളാനുള്ള കാരണം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. 1986ലെ തട്ടിക്കൊണ്ടുപോകലില്‍ കൊല്ലപ്പെട്ട എയര്‍ഹോസ്റ്റസ് നീരജ ഭാനോട്ടിനുവേണ്ടിയുടെ നോമിനേഷനുണ്ടായിരുന്നു. ബിജെപി എംപി കിറോണ്‍ ഖേര്‍ ആണ് നീരജയെ നോമിനേറ്റ് ചെയ്തത്.


English summary
Govt rejected Padma awards for MS Dhoni, Arnab Goswami, Ram Rahim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X