കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുക്മ മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിനെതിരെയുള്ള വെല്ലുവിളി;പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് സിംഗ്

Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഡിലെ സുക്മയില്‍ 25 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിനെതിരെയുള്ള വെല്ലുവിളിയെന്ന് രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം വെല്ലുവിളിയായി എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് ആക്രമണം ആരംഭിച്ചതായാണ് സിആര്‍പിഎഫ് നല്‍കുന്ന വിവരം. മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ആക്രമിച്ചതോടെ ട്രൂപ്പിലുണ്ടായിരുന്നവര്‍ ഹാന്‍ഡ് ഗ്രനേഡുകളും, റോക്കറ്റ് ലോഞ്ചറുകളും ഓട്ടോമാറ്റിക് റൈഫിളുകളുമായി സംഘത്തെ നേരിടുകയായിരുന്നു.

rajnath-singh

കറുത്ത വസ്ത്രം ധരിച്ചെത്തിയ 300ലധികം വരുന്ന സംഘമാണ് ഓട്ടോമാറ്റിക് ഗണ്ണുകള്‍ ഉപയോഗിച്ച് സിആര്‍പിഎഫിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച മാവോയിസ്റ്റ് സംഘത്തിന് കനത്ത പ്രഹരം ഏല്‍പ്പിക്കാനായെന്ന് സിആര്‍പിഎഫ് ഏറ്റുമുട്ടലിന് ശേഷം വ്യക്തമാക്കിയിരുന്നു. ആദ്യം സിആര്‍പിഎഫിന്റെ ലൊക്കേഷന്‍ മനസിലാക്കുന്നതിന് വേണ്ടി ഗ്രാമവാസികളെ ഉപയോഗിച്ച സംഘം കൂട്ടമായി ആക്രമിക്കുകയായിരുന്നു. 10-12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്നാണ് സിആര്‍പിഎഫ് നല്‍കുന്ന വിവരം.

സിആര്‍പിഎഫില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മോഷ്ടിച്ച ആയുധങ്ങളും മാവോയിസ്റ്റുകള്‍ ആക്രമണത്തിനായി ഉപയോഗിച്ചുവെന്നും സിആര്‍പിഎഫ് ചൂണ്ടിക്കാണിക്കുന്നു. ആക്രമണത്തില്‍ 24 ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പുറമേ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ രണ്ട് പേര്‍ ആശുപത്രിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.

English summary
The government has taken as a 'challenge' the massacre of 26 CRPF personnel in Chhattisgarh's Sukma district, Union Home Minister Rajnath Singh said on Monday and vowed that "no one will be spared".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X