കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാദര്‍ ഉഴുന്നാലിലിന്റെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് സുഷമ സ്വരാജ്

വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം

Google Oneindia Malayalam News

ദില്ലി: ഭീകരരുടെ പിടിയിലായ ഫാദര്‍ ടോ ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഉഴുന്നാലിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.

നേരത്തെ ഈസ്റ്റര്‍ ദിനത്തില്‍ ഉഴുന്നാലിനെ തൂക്കിലേറ്റിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഫാ. ടോമിന്റെ ഫേ്‌സബുക്ക് പേജിലൂടെ ടോം ഉഴുന്നാലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫാദറിന്റെ പുതിയ വീഡിയോ യൂട്യൂബില്‍ പുറത്തുവന്നിട്ടുള്ളത്.

സാധ്യമായതെല്ലാം ചെയ്യും

ഫാദര്‍ ടോം ഉഴുന്നാലിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ കണ്ടുവെന്നും ഫാദര്‍ ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ വിലപ്പെട്ടതാണെന്നും മോചനത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നുമാണ് സുഷമ സ്വരാജ് ട്വീറ്റില്‍ വ്യക്തമാക്കിയത്.

യൂട്യൂബില്‍

യൂട്യൂബില്‍

യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഫാദര്‍ ടോമിന്റെ വീഡിയോയില്‍ തനിക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് യാചിക്കുന്നുണ്ട്.

ഇന്ത്യക്കാരനായതിനാല്‍

ഇന്ത്യക്കാരനായതിനാല്‍

താന്‍ ഒരു ഇന്ത്യക്കാരനായതുകൊണ്ടാണ് തന്റെ മോചനം വൈകുന്നതെന്ന് തന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നും വീഡിയോയില്‍ ഫാദര്‍ ആരോപിയ്ക്കുന്നു. പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും അപേക്ഷകള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ടോം പറയുന്നു.

ഏദനില്‍ നിന്ന്

ഏദനില്‍ നിന്ന്

യെമനിലെ ഏദനില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഫാദര്‍ ടോം ഐസിസ് ഭീകരരുടെ പിടിയിലാവുന്നത്. ഏദനിലെ സെലീഷ്യന്‍ സമൂഹത്തിന്റെ ക്ലിനിക്കില്‍ കൂടെയുണ്ടായിരുന്ന 12 പേരെ വെടിവെച്ചുകൊന്ന ശേഷം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

വ്യാജമാണെന്ന് തെളിഞ്ഞു

വ്യാജമാണെന്ന് തെളിഞ്ഞു

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദര്‍ ടോമിനെ തൂക്കിലേറ്റിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പിന്നീട് ഇത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

English summary
Responding to a plea by Father Thomas Uzhunnalil, a Catholic priest under Islamic State’s captivity in Yemen, External Affairs Minister Sushma Swaraj on Tuesday asserted that the government won’t spare any effort to secure the former’s release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X