കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറി ആക്രമണം; ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് ബിസിനസുകാരന്‍

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് ഗുജറാത്തില്‍ നിന്നുള്ള ബിസിനസുകാരന്‍. പിപി സവാനി ഗ്രൂപ്പ് ഉടമ മഹേഷ് സവാനിയാണ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത്.

വീരമൃത്യുവരിച്ച 18 ജവാന്മാരുടെ എല്ലാ മക്കളുടെയും ഡിഗ്രിവരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ മഹേഷ് സവാനി ഏറ്റെടുക്കും. കൂടാതെ, പെണ്‍കുട്ടികളുടെ വിവാഹ ചെലവുകളും വഹിക്കുമെന്ന് മഹേഷ് സവാനി അറിയിച്ചു. ഉറി ആക്രമണത്തിനുശേഷം ജവാന്മാരുടെ കുട്ടികളെ ടിവിയില്‍ കണ്ടതാണ് മഹേഷ് സവാനിയുടെ നല്ല മനസിന് പിന്നില്‍.

urimartyrs

കുട്ടികളെക്കുറിച്ച് താന്‍ പത്രത്തിലൂടെയും ടെലിവിഷനിലൂടെയുമാണ് അറിഞ്ഞതെന്ന് മഹേഷ് സവാനി പറഞ്ഞു. ജവാന്മാരുടെ കുട്ടികളുടെ അവസ്ഥ മനസലിയിക്കുന്നതാണ്. അവരുടെ വിദ്യാഭ്യാസത്തിന് ഒരു തരത്തിലും വിഘാതമുണ്ടാകാന്‍ അനുവദിക്കരുത്. അതുകൊണ്ടുതന്നെ അക്കാര്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസം മാത്രമല്ല, പെണ്‍കുട്ടികളുടെ വിവാഹച്ചെലവുകളും ഏറ്റെടുക്കും. മരിച്ച ജവാന്മാരുടെ അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ കമ്പനിയുടെ അഞ്ചംഗസംഘം ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് വേണ്ടതുചെയ്യുമെന്നും മഹേഷ് സവാനി പറഞ്ഞു.

English summary
Gujarat businessman promises to sponsor education of Uri martyrs’ kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X