കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ വാട്‌സ്ആപ്പ് സര്‍വ്വീസ് ബ്ലോക്ക് ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

ഗുജറാത്ത്: ഗുജറാത്തില്‍ പട്ടേല്‍ ബന്ദിനെ തുടര്‍ന്ന് വാട്‌സ്ആപ്പിന് നിയന്ത്രണം. അക്രമ സാധ്യത കണക്കിലെടുത്താണ് വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ഗുജറാത്ത് അക്രമാസക്തമായിരിക്കുന്നത്. ഇതിനിടയില്‍ ഹാര്‍ദിക് പട്ടേല്‍ വാട്‌സ്ആപ്പില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

തന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കരുതെന്നും ഗുജറാത്തില്‍ ശാന്തിയും സമാധാനവും നിലനിറുത്തണമെന്നുമായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ വാട്‌സ്ആപ്പ് പോസ്റ്റ്. പോസ്റ്റ് വൈറലായപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ മൊബൈല്‍ കമ്പനികള്‍ക്ക് പോലീസ് വാട്‌സ്ആപ്പ് സര്‍വ്വീസ് ബ്ലോക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

whats-app

ഇതോടെ ഗുജറാത്തില്‍ വാട്‌സ്ആപ്പ് സേവനം ലഭിക്കാതെയായിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കുകൂട്ടിയാണ് ഇപ്പോഴത്തെ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഊഹാപോഹങ്ങള്‍ പ്രചരിക്കാതിരിക്കാനും ഇതുവഴി അക്രമങ്ങളിലെക്ക് നീങ്ങാതിരിക്കാനുമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ഹാര്‍ദികിന്റെ വീഡിയോകളും പ്രസംഗങ്ങളും വാട്‌സ്ആപ്പ് വഴി വൈറലായതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. നഗരം ശാന്തമായാല്‍ വാട്‌സ്ആപ്പ് നിയന്ത്രണം പിന്‍വലിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

English summary
Mobile Internet services have been suspended and chat apps such as WhatsApp have been blocked in parts of Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X