കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

  • By Anwar Sadath
Google Oneindia Malayalam News

ഗുഡ്ഗാവ്: വീട്ടില്‍നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഹരിയാണയിലെ ഗുഡ്ഗാവിനടുത്താണ് സംഭവം. ഇരുപത്തിയൊമ്പതുകാരിയായ യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് ബൈക്കില്‍ കടത്തിക്കൊണ്ടുപോയശേഷം ആരവല്ലി പര്‍വതത്തിന് മുകളില്‍വെച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

നേരത്തെ യുവതിയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് വില്ലേജ് പഞ്ചായത്തിന്റെ താക്കീത് ലഭിച്ചവരാണ് പ്രതികള്‍. സംഭവത്തില്‍ ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് ഇവരെ വെറുതെ വിടുകയായിരുന്നു, ഇതനുശേഷം മാതാപിതാക്കള്‍ക്കൊപ്പം ബാദ്ഷാപുരിലായിരുന്നു യുവതി താമസിച്ചിരുന്നു. പ്രതികള്‍ മേവത് പ്രദശത്തുള്ളവരാണെന്ന് യുവതി പറയുന്നു.

rape-latest

മേവത് പ്രദേശത്ത് യുവതിയെ നേരത്തെ വിവാഹം ചെയ്തയച്ചിരുന്നു. പിന്നീട് ഭര്‍ത്താവുമായി അകലുകയായിരുന്നു. ഇതിനുശേഷം യുവതിയെ പ്രതികള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം രാത്രിയായിരുന്നു മാതാപിതാക്കളുടെ വീട്ടിലെത്തി ഇവരെ തട്ടിക്കൊണ്ടുപോയത്.

യുവതിയുടെ പിതാവ് രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ സമീപത്തെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ അവസരം മുതലെടുത്ത് സ്ഥലത്തെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു. പിറ്റേദിവസം വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പോലീസില്‍ പരാതി നല്‍കിയതോടെ പ്രതികളെല്ലാം ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

English summary
Gurgaon woman abducted and gang-raped for publicly shaming harassers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X