കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ഭീതിയില്‍; തമിഴ് നാട്ടില്‍ ഒരു മാസത്തിനകം നടന്നത് 5 വെട്ടിക്കൊലപ്പെടുത്തല്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാഴ്ചയായി പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിടെ തമിഴ് നാട് മുഖ്യമന്ത്രി ജയലളിത അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്തത്.

ഒരു മാസത്തിനുള്ള തമിഴ് നാട്ടില്‍ നടന്നത് 5 വെട്ടിക്കൊലപ്പെടുത്തലുകളാണ്. ഇതു കൂടാതെ 6 പേരെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. പകല്‍ വെളിച്ചത്തില്‍ നടക്കുന്ന കൊലപാതകത്തിലെ പ്രതികള്‍ ഇപ്പോഴും ഇരുട്ടില്‍ കഴിയുമ്പോള്‍ ജനം ഭീതിയിലാണ്. അടിയന്തിരമായ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 tamilnadu

24കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയാണ് നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ യാത്രക്കാരുടെ മുന്നില്‍വെച്ച് നടന്ന സംഭവത്തില്‍ ഒരാള്‍ പോലും രക്ഷിക്കാനെത്തിയില്ലെന്നത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിന്നും ഇത്രമാത്രം അകന്നു കഴിഞ്ഞെന്നാണ് സംഭവം ചൂണ്ടിക്കാണിക്കുന്നത്.

പണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ജനങ്ങളെന്നാണ് ഇതുസംബന്ധിച്ച് മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ എം തമിളരസന്‍ പറയുന്നത്. സമൂഹം മറ്റുള്ളവരുടെ കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി സ്വന്തം കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
11 hackings in a month and TN’s apathy to the killings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X