കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡപത്തില്‍ കറന്റ് പോയി; പോലീസ് ഓഫീസറുടെ മകള്‍ കാമുകനൊപ്പം ഒളിച്ചോടി

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: താലികെട്ടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് കതിര്‍ മണ്ഡപത്തില്‍ കരന്റു പോയപ്പോള്‍ വധു കാമുകനൊപ്പം ഒളിച്ചോടി. ബിഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപ്പൂരിലാണ് സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഞായറാഴ്ച നടന്ന സംഭവത്തിന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ലോക്കല്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

സ്ഥലത്തെ പേരുകേട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകളായിരുന്നു വധു. ബന്ധുവായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുമായി പെണ്‍കുട്ടി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഇഷ്ടം മറികടന്ന് ഛത്തീസ്ഗഡ് സ്വദേശിയായ ജിതേന്ദ്രകുമാറുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഹാജിപ്പൂര്‍ ടൗണിലെ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.

couples

പോലീസ് ഉദ്യോഗസ്ഥനായതുകൊണ്ടുതന്നെ പല പ്രമാണിമാരും ബന്ധുക്കളുമെല്ലാം കല്യാണത്തിന് സന്നിഹിതരായിരുന്നു. എന്നാല്‍ വിവാഹ മുഹൂര്‍ത്തത്തിന് തൊട്ട് മുന്‍പ് വിവാഹം നടക്കേണ്ടിയിരുന്ന ഹാളില്‍ വൈദ്യുതി നിലയ്ക്കുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളികള്‍ ഉടന്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചെങ്കിലും അപ്പോഴേക്കും വധു സ്ഥലം വിട്ടിരുന്നു.

വരന്‍ ഉടന്‍ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസുകാര്‍ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനിയില്ല. പിന്നീട് തിങ്കളാഴ് രാവിലെയോടെ പെണ്‍കുട്ടി കാമുകനൊപ്പം കോടതിയില്‍ ഹാജരായി. യുവാവുമായി പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാനാണ് ഇഷ്ടമെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയില്ലാതെ ജീവിക്കാനാകില്ലെന്ന് യുവാവും കോടതിയെ അറിയിച്ചതോടെ പ്രായപൂര്‍ത്തിയായവരെ അവരുടെ ഇഷ്ടത്തിന് വിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കാമുകന്‍ കൂട്ടുകാരുടെ സഹായത്തോടെ ഹോട്ടലിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് തന്റെ പ്രണയിനിയെ സ്വന്തമാക്കിയതെന്നാണ് പോലീസ് കരുതുന്നത്.

English summary
Hajipur bride elopes with another man on wedding day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X