കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി തിരിച്ചെത്തിയതില്‍ സന്തോഷം: സോണിയാ ഗാന്ധി

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി. 56 ദിവസത്തെ അജ്ഞാത വാസം കഴിഞ്ഞ് രാഹുല്‍ തിരിച്ചെത്തിയ കാര്യമല്ല കേട്ടോ സോണിയ പറയുന്നത്. രാഹുലിന്റെ ലോക്‌സഭയിലെ പ്രസംഗമാണ് ഇവിടെ വിവക്ഷ. ലോക്‌സഭയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് രാഹുല്‍ പങ്കെടുത്തത്.

രാഹുലിന്റെ ഈ പ്രസംഗത്തെക്കുറിച്ച് എന്ത് തോന്നുന്നു എന്ന് പത്രക്കാര്‍ ചോദിച്ചപ്പോഴായിരുന്നു സോണിയാഗാന്ധി ഈ മറുപടി പറഞ്ഞത്. അതെ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. നേരത്തെ രാഹുല്‍ ഗാന്ധി രണ്ട് മാസത്തെ അവധിയില്‍ പോയത് സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

rahul-gandhi

വിദേശവാസം കഴിഞ്ഞ് രാഹുല്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്. താമസിയാതെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. ദില്ലിയിലെ കൂറ്റന്‍ കര്‍ഷക റാലിയായിരുന്നു രാഹുല്‍ തിരിച്ചുവന്നതിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി. ഈ കര്‍ഷക റാലിയുടെ ആവേശം വിടാതെ രാഹുല്‍ ലോക്‌സഭയിലും പ്രസംഗം നടത്തി.

മോദി സര്‍ക്കാരിനെതിരെ കടുത്ത ആക്രമണമാണ് രാഹുല്‍ തന്റെ പ്രസംഗത്തില്‍ നടത്തിയത്. മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും രാഹുല്‍ ആരോപിച്ചു. ദില്ലിയിലെ രാംലീല മൈതാനത്തും രാഹുല്‍ ഇതേക്കാര്യങ്ങളാണ് പറഞ്ഞത്.

English summary
Congress president Sonia Gandhi on Monday said she was "very happy" with son and party vice president Rahul Gandhi's comeback speech in the Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X