കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്: കൂടുതല്‍ ആവശ്യങ്ങളുമായി ഹര്‍ദിക് പട്ടേല്‍, ബിജെപി വഴങ്ങുമോ?

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: ഒ ബി സി സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ വിഭാഗം നടത്തുന്ന പ്രക്ഷോഭങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം പത്തായി. പോലീസ് വെടിവെപ്പിനിടെയാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ പോലീസുകാരും ഉള്‍പ്പെടുന്നു. സമരക്കാരുടെ അക്രമം നിയന്ത്രിക്കാനായി സൈന്യം ഇറങ്ങിയതോടെ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമായിവരികയാണ്.

അതേസമയം പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ ഹര്‍ദിക് പട്ടേല്‍ പുതിയ ആവശ്യങ്ങളുമായി രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പട്ടേല്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെടുന്നത്.

35 ലക്ഷം നഷ്ടപരിഹാരം

35 ലക്ഷം നഷ്ടപരിഹാരം

പ്രക്ഷോഭത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെടുന്നത്.

 ഭീഷണിയുടെ സ്വരമാണ്

ഭീഷണിയുടെ സ്വരമാണ്

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്ത പക്ഷം അവശ്യ സാധനങ്ങളുടെ വില്പന നിര്‍ത്തിവയ്ക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെടുമെന്ന് ഹര്‍ദിക് പട്ടേല്‍ ഭീഷണി മുഴക്കുന്നു.

 സമരം നിര്‍ത്തുന്ന പ്രശ്‌നമില്ല

സമരം നിര്‍ത്തുന്ന പ്രശ്‌നമില്ല

പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം നിര്‍ത്തില്ല. സമാധാനപരമായ പ്രക്ഷോഭം തുടരും

 മരണസംഖ്യ പത്ത്

മരണസംഖ്യ പത്ത്

പട്ടേല്‍ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ മരണമടഞ്ഞവരുടെ സംഖ്യ പത്തായി. ആറുപേര്‍ പൊലീസ് വെടിവെയ്പ്പിലാണ് മരിച്ചത്.

 സൈന്യത്തിന്റെ നിയന്ത്രണത്തില്‍

സൈന്യത്തിന്റെ നിയന്ത്രണത്തില്‍

അഹമ്മദാബാദിലും സൂറത്തിലും സൈന്യം വ്യാഴാഴ്ച ഫ്‌ളാഗ് മാര്‍ച്ച് നടത്തി. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ നഗരം സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.

English summary
Hardik Patel demanded Rs 35 lakh as compensation to the relatives of each of his community members killed in widespread violence in Gujarat,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X