കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേട്ടതെല്ലാം തെറ്റാണ്, കശാപ്പിന് നിയന്ത്രണമില്ല!! പരാതികള്‍ പരിശോധിക്കുമെന്ന് കേന്ദ്രം

കന്നുകാലികളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍. രാജ്യത്ത് കശാപ്പ് നിയന്ത്രണത്തിനോ ബീഫ് കഴിക്കുന്നതിനോ കേന്ദ്രസര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് വനം പരിസ്ഥിതി മന്ത്രി പറഞ്ഞു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Harshavardhan

മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത്. അത് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. വിജ്ഞാനം ഒരുമാസത്തിലധികമായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ് സൈറ്റിലുണ്ടായിരുന്നു.

തെറ്റായി വ്യഖ്യാനിച്ചതോടെയാണ് വിവാദങ്ങളുണ്ടായതെന്നും മന്ത്രി പറഞ്ഞു. ആരുടെയും ഭക്ഷണ രീതികളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കന്നുകാലികളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദക്ഷിണേന്ത്യയിലാണ് കൂടുതല്‍ പ്രതിഷേധമുണ്ടായത്.

English summary
Center to rethink cattle trade notification, says Harsha Vardhan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X