കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തിന്റെ ചിത്രമെടുത്തില്ല!!!ഹരിയാന സ്വദേശിയായ വിദ്യാര്‍ഥിയെ ഗോരക്ഷകര്‍ കുത്തി

ചിത്രമെടുക്കാത്തതിനെ തുടർന്നാണ് വിദ്യാർഥിയെ കുത്തിയത്

  • By Ankitha
Google Oneindia Malayalam News

ഛണ്ഡീഗഡ്: ഗോസംരക്ഷകർ നടത്തിയ പ്രതിഷേധ പരിപാടിയുടെ ചിത്രമൊടുക്കത്തതിന്റെ പേരിൽ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. കേരളത്തിൽ പരസ്യ കശാപ്പ് നടത്തിയതിനെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ ശിവം എന്ന വിദ്യാർഥിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ രോഹിത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിലെ മറ്റു രണ്ടു പ്രതികൾ ഓടി രക്ഷപ്പെട്ടു.

hariyana

 അടച്ച ബാറുകൾ തുറക്കും, പക്ഷേ.... കുടിയന്മാർ സന്തോഷിക്കാൻ വരട്ടെ.... വെള്ളിയാഴ്ച മുതൽ വില കൂടും! അടച്ച ബാറുകൾ തുറക്കും, പക്ഷേ.... കുടിയന്മാർ സന്തോഷിക്കാൻ വരട്ടെ.... വെള്ളിയാഴ്ച മുതൽ വില കൂടും!

ഹരിയാനയിലെ സോനിപത് ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഗോരക്ഷാ സേവാദള്‍ പ്രവര്‍ത്തകര്‍ സോനിപതില്‍ പ്രതിഷേധ പരിപാടി നടത്തിയത്. പരിപാടി നടക്കുന്നിടത്ത് ശിവവുമെത്തിയിരുന്നു. മാധ്യമപ്രവർത്തകനെന്നു കരുതി ചിത്രമെടുക്കാൻ ഗോ രക്ഷാപ്രവർത്തകൻ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ചത്.

കേരളത്തിലെ പരസ്യകശാപ്പിന്റെ ഇര

കേരളത്തിലെ പരസ്യകശാപ്പിന്റെ ഇര

കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പരസ്യകശാപ്പിന് ഇരയാത് ഹരിയാന സ്വദേശിയായ വിദ്യാർഥി. കേരളത്തിൽ നടന്ന പരസ്യ കശാപ്പിന്റെ ചലനം ഹരിയാനയിൽ വരെ അലയടിക്കുന്നു എന്നതാണ് ഈ സംഭവം കൊണ്ട് വ്യക്തമാകുന്നത്.

അറവ് നിരോധനം

അറവ് നിരോധനം

കേന്ദ്ര സർ‍ക്കാരിന്റെ അറവ് നിരോധിച്ചു കൊണ്ടുള്ള വി‍‍ജ്ഞാപനം വന്നതിനു ശേഷം ഇന്ത്യയിൽ വ്യാപകമായി ഗോ രക്ഷപ്രവർത്തകർ ആക്രമണം അഴിച്ചു വിടുകയാണ്. ജനങ്ങൾക്കെതിരെ ക്രൂര പീഡനം അഴിച്ചു വിട്ട് ഇന്ത്യയിൽ അക്രമം തുടരുകയാണ്

ചെന്നൈ ഐഐടി

ചെന്നൈ ഐഐടി

ബീഫ് ഫെസ്റ്റ് നടത്തിയതിനെ തുടർന്ന് ചെന്നൈ ഐഐടിയിൽ മലയാളി സൂരജിന് വിദ്യാർഥിക്കു നേരെ ആക്രമുണ്ടായി. സൂരജിന്റെ കണ്ണിനു ഗുരുതരമായ പരുക്കു പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലാണ്. അത് അവസാനിക്കും മുൻപാണ് ഹരിയാന സ്വദേശിക്കു നേരെയുള്ള ആക്രമണം.

മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പു നിയന്ത്രണ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്‌റ്റേ. കേന്ദ്ര വിജ്ഞാപനം ഇഷ്ട ഭക്ഷണം കഴിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
കേസില്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി


കാലിചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നതിന് കടുത്ത്നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ഹൈക്കോടതി.
കേന്ദ്ര വിജ്ഞാപനത്തില്‍ കശാപ്പിനോ മാംസ വില്‍പ്പനയ്‌ക്കോ നിരോധനമില്ലെന്നും കശാപ്പിനുള്ള കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. യൂത്ത്​കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എസ്​സജി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്​ ഹൈക്കോടതിയുടെ നിരീക്ഷണം.
കന്നുകാലി ചന്തകളില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്ന നടപടിയാണ് ഉത്തരവിലൂടെ നിരോധിച്ചത്. അല്ലാതെ ഒരാള്‍ വളര്‍ത്തിയ കാലികളെ കശാപ്പിനായി വില്‍ക്കുന്നതില്‍ തടസ്സമില്ല. പിന്നെ എങ്ങനെയാണ് ഭക്ഷണ സ്വാതന്ത്രത്തിലും തൊഴില്‍ എടുക്കാനുള്ള സ്വാതന്ത്രത്തിലും കൈകടത്തുക.

തൊഴിലാളികൾ

തൊഴിലാളികൾ

കേന്ദ്രസ‍ർക്കാരിന്റെ വിജ്ഞാപനത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വന്നത് യുപിയിലെ തൊഴിലാളികളാണ്. കച്ചവടത്തിനായി വീട്ടിൽ വളർത്തുന്നന കന്നുകകാലികളെ എന്തു ചെയ്യണമെന്നും അറിയാത്ത അവസ്ഥയിലാണ് ജനങ്ങൽ. ഇതിനെതിരെ കഴിഞ്ഞ ദിവസം കാലികളെ റോഡിൽ ഇറക്കിവിട്ടു പ്രതിഷേധം അറിയിച്ചു.

English summary
Members of a cow vigilante group stabbed a college student multiple times for not taking photographs of their protest after mistaking him for a journalist in Gohana town of Haryana’s Sonepat district on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X