കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ബള്‍ബിനും ഫാനിനും 132 കോടിയുടെ കറണ്ട് ബില്‍!!!

Google Oneindia Malayalam News

ചണ്ഡിഗഡ്: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതേയുള്ളൂ. അപ്പോഴേക്കും കറണ്ട് ചാര്‍ജ്ജ് ഇത്രയും കൂട്ടിയോ എന്ന സംശയത്തിലായിപ്പോയി ഒരു നിമിഷം രാജേഷ് എന്ന ചെറുപ്പക്കാരന്‍. പിന്നെയാണ് മനസിലായത് എന്തോ അച്ചടിപിശകാണ് എന്ന്. ഒന്നും രണ്ടുമല്ല 132 കോടി രൂപയുടെ കറണ്ട് ബില്ലാണ് ദീപാവലി ദീവസം രാജേഷിനെ തേടിയെത്തിയത്.

വെറ്റിലകച്ചവടക്കാരനാണ് രാജേഷ്. ഹരിയാനയിലെ സോനിപാത് ജില്ലയിലെ ഗൊഹാനയിലാണ് ഇയാളുടെ കട. സാധാരണ ഗതിയില്‍ 900 രൂപയില്‍ താഴെയുളള കറണ്ട് ബില്ലാണ് ഇയാള്‍ക്ക് വരാറുള്ളതത്രെ. എന്നാല്‍ ഇത്തവണ കിട്ടിയത് 132. 29 കോടി രൂപയുടെ ബില്‍. അക്കത്തിലെഴുതിയത് മാത്രമല്ല അക്ഷരത്തില്‍ എഴുതിയതും ഇതേ തുക തന്നെയാണ് എന്ന് രാജേഷ് പറയുന്നു.

chandigarh-map

വാടകയ്ക്ക് എടുത്ത ചെറിയൊരു കടയുമായി ജീവിക്കുന്ന ഒരു പാവപ്പെട്ട കച്ചവടക്കാരനാണ് ഞാന്‍. ഒരു ബള്‍ബും ഫാനുമാണ് കടയില്‍ സാധാരണ ഉപയോഗിക്കാറുള്ളത്. ആയിരം രൂപയില്‍ താഴെയാണ് സാധാരണ ബില്‍ വരാറുള്ളത്. ഈ ബില്ല് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി ബില്ലിന്റെ സത്യാവസ്ഥ അറിയാനിരിക്കുകയാണ് രാജേഷ്.

ഉത്തര്‍ ഹരിയാന ബിജ്‌ലി വിത്രാന്‍ നിഗമാണ് ബില്‍ അയച്ചത്. കമ്പ്യൂട്ടര്‍ ബില്ലിംഗില്‍ വന്ന പിഴവായിരിക്കും കാരണമെന്നും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ടത് ചെയ്യുമെന്നും സോനിപാത് എ ഡി സി എസ് പ്രസാദ് പറഞ്ഞു. ഹരിയാനയില്‍ ഇതിന് മുമ്പും ഇത്തരം വിചിത്രമായ കറണ്ട് ബില്ലുകള്‍ വാര്‍ത്തയായിട്ടുണ്ട്. 2007 ഏപ്രിലില്‍ മുരാരി ലാല്‍ എന്നയാള്‍ക്ക് 234 കോടി രൂപയുടെ കറണ്ട് ബില്‍ കിട്ടിയിരുന്നു.

English summary
A betel-leaf seller in Haryana has got a shocker of an electricity bill this Diwali. His bill is a whopping over Rs 132 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X