കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് കര്‍ണനെ ഇന്ത്യയില്‍ തിരയണ്ട; രാജ്യംവിട്ടു!! അടുപ്പമുള്ളവര്‍ പറയുന്നത്, കൈമലര്‍ത്തി പോലീസ്

ഡിജിപി രാജ് കനോജിയയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയിലെ പോലീസ് സംഘമാണ് തിരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും പോലീസുമായി ഇവര്‍ ബന്ധപ്പെട്ടു.

  • By Ashif
Google Oneindia Malayalam News

ദില്ലി: പോലീസ് തിരയുന്ന ജസ്റ്റിസ് കര്‍ണന്‍ രാജ്യംവിട്ടെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം അദ്ദേഹത്തെ പിടികൂടാന്‍ പോലീസ് തമിഴ്‌നാട്ടിലും ആന്ധ്ര പ്രദേശിലും തിരച്ചില്‍ ശക്തമാക്കിയിരിക്കെയാണിത്.

ജസ്റ്റിസ് കര്‍ണനുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം രാജ്യം വിട്ടിട്ടുണ്ടാവാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ പറയുന്നത് അദ്ദേഹം ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ്.

ആറ് മാസം തടവ്

ആറ് മാസം തടവാണ് സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് വിധിച്ചിട്ടുള്ളത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. ആദ്യമായാണ് ഒരു ഹൈക്കോടതി സിറ്റിങ് ജഡ്ജിക്ക് ഇത്തരമൊരു ശിക്ഷ ലഭിക്കുന്നത്.

രാഷ്ട്രപതിയുടെ ഇടപെടലിന് ശ്രമം

തനിക്ക് ജാമ്യം ലഭിക്കാന്‍ രാഷ്ട്രപതിയുടെ ഇടപെടലിന് ശ്രമിക്കുകയാണ് ജസ്റ്റിസ് കര്‍ണന്‍. അദ്ദേഹത്തെ തേടി പോലീസ് തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അഭിഭാഷകന്‍ സുപ്രീംകോടതിയില്‍

ആറ് മാസം തടവ് ചോദ്യം ചെയ്ത് ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണന്‍ രാജ്യം വിട്ടിട്ടില്ലെന്നും തമിഴ്‌നാട്ടിലുണ്ടെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്. ശിക്ഷ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേപ്പാളിലേക്ക് കടന്നു

ചെന്നൈയിലായിരുന്നു കര്‍ണന്‍. അവിടെ നിന്ന് ആന്ധ്രയിലേക്ക് പോയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ആന്ധ്രയില്‍ നിന്നു കര്‍ണന്‍ നേപ്പാളിലേക്ക് കടന്നുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

എങ്ങനെയെന്ന് അറിയില്ല

നേപ്പാളില്‍ കര്‍ണന് നേരത്തെ ബന്ധങ്ങളുണ്ട്. എന്നാല്‍ എങ്ങനെയാണ് കര്‍ണന്‍ നേപ്പാളിലെത്തിയതെന്ന് അറിയില്ലെന്നും അടുപ്പമുള്ളവരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണന്‍ ഫ്രാന്‍സിലേക്ക് പോകും

നേപ്പാളില്‍ നിന്നു ജസ്റ്റിസ് കര്‍ണന്‍ ഫ്രാന്‍സിലേക്ക് പോകുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന് ഫ്രാന്‍സിലാണ് ജോലി. ഈ സാധ്യത കണക്കിലെടുത്താണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഫോണ്‍ സഹായിക്ക് കൈമാറി രക്ഷപ്പെട്ടു

അതേസമയം, സുപ്രീംകോടതി വിധിക്കെതിരേ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണാന്‍ ജസ്റ്റിസ് കര്‍ണന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സഹായി ഡബ്ലിയു പീറ്റര്‍ രമേശ് കുമാര്‍ പറഞ്ഞു. ആന്ധ്രപ്രദേശില്‍ കര്‍ണനുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അവിടെ വച്ച് തന്റെ ഫോണ്‍ സഹായിക്ക് കൈമാറി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍

ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജസ്റ്റിസ് കര്‍ണന്‍ ആന്ധ്രിയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തെ പിടികൂടുന്നതിന് ചില കടമ്പകള്‍ കൂടി ബാക്കിയുണ്ടെന്ന് പോലീസ് പറയുന്നു.

ഹൈവേ പോലീസിന് ജാഗ്രതാ നിര്‍ദേശം

ഡിജിപി രാജ് കനോജിയയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയിലെ പോലീസ് സംഘമാണ് തിരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും പോലീസുമായി ഇവര്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ഹൈവേ പോലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപൂര്‍വം ഈ സംഭവങ്ങള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 7 ജഡ്ജിമാര്‍ക്കെതിരേ പ്രസ്താവയിറക്കിയതാണ് കര്‍ണന് തിരിച്ചടിയായത്. തുടര്‍ന്ന് ഇദ്ദേഹത്തെ കോടതിയലക്ഷ്യ കേസില്‍ ആറ് മാസം തടവിന് സുപ്രീംകോടതി ശിക്ഷിക്കുകയായിരുന്നു. ശേഷമാണ് പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നത്.

English summary
Justice Karnan, India’s first sitting High Court judge to be sentenced for contempt, may have left the country and plans to seek the intervention of the President to order his bail on medical grounds, sources close to the judge told News18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X