കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസ്ക്കാരം കഴിഞ്ഞ് മടങ്ങിയ യുവാവിനെ തല്ലിക്കൊന്ന സംഭവം ഹിന്ദു സേന നേതാവ് ജാമ്യമില്ലാതെ ജയിലില്‍

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഹിന്ദു രാഷ്ട്ര സേന നേതാവിനെ ജാമ്യമില്ലാതെ തടവിലാക്കി ബോംബെ ഹൈക്കോടതി വിധി. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗം നടത്തുകയും ഒരു യുവാവിന്റെ കൊലപാതകത്തില്‍ പ്രസംഗം കലാശിയ്ക്കുകയും ചെയ്ത സംഭവത്തിലാണ് ഹിന്ദുസേന നേതാവ് ധനഞ്ജയ് ദേശായിയെ കോടതി ജാമ്യമില്ലാതെ ജയിലില്‍ അടച്ചത്.

ഇയാള്‍ നടത്തിയെ പ്രസംഗം വളര്‍ത്തിയ മതവിദ്വേഷത്തിലാണ് പൂനെയില്‍ 28കാരനായ മൊഹ്‌സിന്‍ ഷെയിഖ് കൊല്ലപ്പെട്ടത്. ഹദാപ്‌സറിലെ നാല്‍പ്പതോളം വരുന്ന ഹിന്ദുസേന പ്രവര്‍ത്തകര്‍ നിസ്‌ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മൊഹ്‌സിനെ തല്ലിക്കൊല്ലുകയായിരുന്നു. 2014 ജൂണ്‍ രണ്ടിന് പൂനെയില്‍ ആയിരുന്നു സംഭവം.

Dhananjay Desai

സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയും തുടര്‍ന്ന് കലാപവും ഉണ്ടായി. അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളില്‍ ഹിന്ദുരാഷ്ട്ര സേനയുടെ സ്റ്റിക്കറുകള്‍ പതിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം ധനഞ്ജയ് ദേശായിയിലേക്ക് നീളുന്നത്. മത വിദ്വേഷം പടര്‍ത്തുന്ന പ്രസംഗങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.

കലാപത്തിന് വഴിയൊരുക്കിയതിനും ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനുമാണ് ദേശായിക്കെതിരെ കേസെടുത്തത്. മൊഹ്‌സിനെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടല്‍ താനില്ലായിരുന്നുവെന്ന് ദേശായി വാദിച്ചു. എന്നാല്‍ കലാപത്തിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയാണെന്ന് പൊലീസ് കണ്ടെത്തി. ശിവജിയെ ന്യൂനപക്ഷം അധിക്ഷേപിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ധനഞ്ജയ് കലാപം അഴിച്ച് വിട്ടത്.

English summary
Hate speech: Bombay high court denies bail to Hindu Sena chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X