കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് നേരെ കുറ്റകൃത്യം പെരുകുന്നു; കേന്ദ്രസര്‍ക്കാര്‍ 3000 അശ്ലീല ചാനലുകള്‍ നിരോധിച്ചു!!

  • By Akshay
Google Oneindia Malayalam News

ദില്ലി: സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം കൂടുന്ന പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന 3000 അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിദ്യാലയങ്ങളുമായി ചേര്‍ന്ന് പദ്ധതി തയാറാക്കുമെന്നും കേന്ദ്രം അറിയിച്ചു.

ലോക്‌സഭയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ പോണോഗ്രഫി ചിത്രീകരിക്കുന്ന ഇവ കൂടുതലും വിദേശ വൈബ്‌സൈറ്റുകളാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 ഐടി ആക്റ്റ്

ഐടി ആക്റ്റ്

2000ത്തിലെ ഐടി ആക്ട് അനുസരിച്ച് ഇത്തരം സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈറ്റുകള്‍ നിരോധിച്ചത്.

 അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു

അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു

2011ലെ ഐടി ആക്ടിലെ 79 വകുപ്പ് പ്രകാരം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നത് ക്രിമിനില്‍ കുറ്റമാണ്.

 വിദേശം

വിദേശം

കുട്ടികളുടെ പോണോഗ്രാഫി ചിത്രീകരിക്കുന്ന സൈറ്റുകള്‍ ഭൂരിപക്ഷവും വിദേശത്ത് പ്രവര്‍ത്തിക്കുന്നവയാണ്. ഇന്റര്‍പോള്‍ ഇവയെ കുറിച്ച് വിവരങ്ങള്‍ നല്‍കാറുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈറ്റുകള്‍ നിരോധിക്കാറുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

 ഗൂഗിള്‍

ഗൂഗിള്‍

ഇത്തരം സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിന് പല പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ഗൂഗിള്‍ ഉള്‍പ്പടെയുള്ള ടെക്‌നോളജി കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.

English summary
The government informed Parliament on Wednesday that it had blocked 3,000 websites which hosted pornographic content. In a written reply in Lok Sabha, the information technology ministry said "most of the child pornographic websites are hosted from outside India".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X