കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി മുതല്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ജനുവരി മുതല്‍ നടപ്പിലാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയാണ് ജനുവരി ഒന്നോടെ എല്ലാവര്‍ക്കും നടപ്പാക്കാന്‍ പോകുന്നത്. ജനങ്ങള്‍ക്ക് ഒരു പുതുവത്സര സമ്മാനമായിട്ടായിരിക്കും മോദി ജനങ്ങള്‍ക്ക് ഇത് നല്‍കുക. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന മോദിയുടെ ആഗ്രഹമാണ് ഒരു മാസത്തിനുള്ളില്‍ നടപ്പിലാകാന്‍ പോകുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തോട് ആവിശ്യപ്പെട്ടു.

2015 ഓടെ എല്ലാവിധ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില കുറയ്ക്കുമെന്ന് നേരെത്തെ മോദി പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പമാണ് ജനങ്ങള്‍ക്ക് മറ്റൊരു ആശ്വാസവും മോദി വിഭാവനം ചെയ്യുന്നത്. ജനുവരിയില്‍ രണ്ട് പുതുവത്സര സമ്മാനങ്ങളാണ് മോദി ജനങ്ങള്‍ക്കായി നല്‍കുന്നത്.

ജനുവരിയോട് കൂടി ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാകും എന്നാണ് പ്രതീക്ഷ. ഇതിനു വേണ്ടിയുള്ള തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോടകം എടുത്തു കഴിഞ്ഞതായി സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. നരേന്ദ്ര മോദിയുടെ നിലവിലെ രാഷ്ട്രീയ സ്വസ്ഥ്യ ബിമാ യോജന പദ്ധതിയുടെ കീഴില്‍ ആയിരിക്കും സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക. സര്‍ക്കാരിന്റെ എല്ലാ ആരോഗ്യപരമായ ആനുകൂല്യങ്ങളും ഒരു കുട കീഴില്‍ കൊണ്ടു വരുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം

rsby

മൂന്നു വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ സ്വസ്ഥ്യ ബിമാ യോജന പദ്ധതിയും സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഒരു മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എല്ലാ ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക എന്നത്. അതുകൊണ്ടു തന്നെ മന്ത്രിമാരുടെ ഓഫീസും പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രീയ സ്വസ്ഥ്യ ബിമാ യോജന പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ദിവസവും അവലോകനംചെയ്യുന്നുണ്ട്.

English summary
National health insurance mission for all start in January. The PMO last week asked the health ministry to work out the modalities of the scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X