കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ 46 ഡിഗ്രി താപനില, ദക്ഷിണേന്ത്യയില്‍ വരാനിരിക്കുന്നത്, റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കും

കടുത്ത വേനല്‍ ചൂടില്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളും നഗരങ്ങളും ചുട്ടുപൊള്ളുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.

  • By Akhila
Google Oneindia Malayalam News

ദില്ലി; കടുത്ത വേനല്‍ ചൂടില്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളും നഗരങ്ങളും ചുട്ടുപൊള്ളുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇത്തവണ മാര്‍ച്ച് അവസാനത്തോടെ എത്തിയ ചൂട് സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ്. മഹാരാഷ്ട്രയിലെ ബിഹ്‌റ നഗരത്തില്‍ വ്യാഴാഴ്ച 46.5 ഡിഗ്രി താപനിലയില്‍ എത്തി.

വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ചൂടേറി വരികയാണ്. പുഴയിലും ജലാശയങ്ങൡും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ബിഹ്‌റയില്‍ ചൂട് കൂടിയതോടെ ഇന്ത്യന്‍ മെറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മഹാരാഷ്ട്രയിലെ അകോലയില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്.

 ഏപ്രില്‍ ഒന്ന് വരെ

ഏപ്രില്‍ ഒന്ന് വരെ

ഏപ്രില്‍ ഒന്ന് വരെ വെയില്‍ തിളച്ച് കയറാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ മെറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നാഷ്ണല്‍ വെതര്‍ ഫോര്‍കാസ്റ്റിങ് സെന്റര്‍ ഡിജിഎം എം മൊഹപത്ര പറഞ്ഞു.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മധ്യമഹാരാഷട്ര, സൗത്ത് യുപി, സൗത്ത് ഹരിയാന, ഛണ്ഡിഗഡ്, ഒഡീഷയുടെ ഉള്‍ഭാഗങ്ങളിലും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

അഞ്ച് ഡിഗ്രി താപനില

അഞ്ച് ഡിഗ്രി താപനില

ഐഎംഡിയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാളും അഞ്ച് ഡിഗ്രി താപനില കൂടുതലാണ്. 40 ഡിഗ്രിയാണ് കഴിഞ്ഞ വര്‍ഷം ഇതേസമയം അനുഭവപ്പെട്ട ചൂട്.

ഏപ്രില്‍-മെയ് തിളയ്ക്കും

ഏപ്രില്‍-മെയ് തിളയ്ക്കും

ഏപ്രില്‍-മെയ് മാസത്തോടെ തെക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ അനുഭവപ്പെട്ടതില്‍ നിന്നും കടുത്ത വേനലാണ് തെക്കേന്ത്യന്‍ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ഏറ്റവും കൂടിയ ചൂട്

ഏറ്റവും കൂടിയ ചൂട്

1886ല്‍ 50.6 ഡിഗ്രി സെല്‍ഷ്യസാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്. ശക്തമായ ചൂടില്‍ ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ നൂറ് പേര്‍ മരിച്ചിരുന്നു. ഏപ്രില്‍-മെയ് മാസമായിരുന്നു ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് അനുഭവപ്പെട്ടത്. രാജസ്ഥാനിലെ ഫലോഡയില്‍ 51 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 2015ലും കടുത്ത ചൂട് അനുഭവപ്പെട്ടു. 2500ലധികം പേരാണ് മരിച്ചത്.

English summary
Heat blast across India, Maharashtra's Bhira town sizzles at 46.5°C.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X