കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് തിന്നുന്നത് കൊണ്ടാണോ ഉഷ്ണക്കാറ്റ്?രാജ്യത്ത് മരണം 1100

  • By Meera Balan
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഉഷ്ണക്കാറ്റിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1100 ആയി. ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പേര്‍ മരിച്ചത്. ദില്ലിയില്‍ കനത്ത ചൂടില്‍ റോഡുകള്‍ ഉരുകിയൊലിച്ച് ഗതാഗതം തടസപ്പെടുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ചൂട് കുറയുമെന്നും മഴയെത്തുമെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.

മെയ് 31ന് മണ്‍സൂണ്‍ മഴയെത്തുമെന്നും ചൂട് കുറയുമെന്നുമാണ് പ്രവചനം. കനത്ത് ചൂടില്‍ ആന്ധ്രയില്‍ മാത്രം മരിച്ചത് 852 പേരാണ്. തെലങ്കാനയില്‍ 266 പേരും മരിച്ചു. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഏററവും അധികം മരണം ഉണ്ടായത്. ഇരു സംസ്ഥാനങ്ങളിലും 44 ഡിഗ്രി സെല്‍ഷ്യസിനും 46 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ചൂട്.

Heat Wave

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണവാതം നാശം വിതയ്ക്കുന്നുണ്ട്. മണ്‍സൂണിന് മുമ്പാണ് മിക്ക് അവസരങ്ങളിലും ഉഷ്ണവാതം എത്താറ്. നിര്‍മ്മാണ തൊഴിലാളികള്‍, വഴിയോരകച്ചവടക്കാര്‍, അലഞ്ഞ് തിരിഞ്ഞ്‌നടക്കുന്നലര്‍, മുതിര്‍ന്നവര്‍ എന്നിവരാണ് ഉഷ്ണക്കാറ്റില്‍ മരിച്ചവരില്‍ അധികവും. വെള്ളിയാഴ്ച മഴയെത്തിയാല്‍ ഉഷ്ണക്കാറ്റ് ശമിയ്ക്കുമെന്നും വിദഗ്ദര്‍ പറയുന്നു. കേരളത്തില്‍ ഇത്തവണ മെയ് 30 ന് മണ്‍സൂണ്‍ മഴയെത്തുമെന്നാണ് പ്രവചനം. രാവിലെ 11.30 മുതല്‍ വൈകുന്നേരം നാല് മണിവരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Heatwave claims over 1,100 across country; relief after monsoon hits around May 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X