കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത ചൂടിലും ഉഷ്ണക്കാറ്റിലും ആന്ധ്രയിലും തെലങ്കാനയിലും 153 മരണം

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: കടുത്ത വേനലിലും ഉഷ്ണക്കാറ്റിലും ആന്ധ്രയിലും തെലങ്കാനയിലും 153 മരണം. ഇരു സംസ്ഥാനങ്ങളിലും താപനില അന്‍പതിനോട് അടുക്കുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ കനത്ത് വേനല്‍ ചൂടില്‍ ജീവന്‍ നഷ്ടമായവരില്‍ അധികവും കര്‍ഷകരാണ്. കനത്ത ചൂടും കാറ്റും ജനജീവിതം ദുസ്സഹമാക്കുകയാണ്.

തെലങ്കാനായില്‍ 73 പേരും ആന്ധ്രയില്‍ 80 പേരുമാണ് മരിച്ചത്. മെയ് 22 വൈകുന്നേരം വരെയുള്ള വിവരം അനുസരിച്ചാണ് തെലങ്കാനയില്‍ 73 മരണം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. റെവന്യൂ സെക്രട്ടറി ബിആര്‍ മീനയാണ് ഇക്കാര്യം പറഞ്ഞത്.

Heat Wave

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ മാത്രം 40 പേരും വിശാഖ പട്ടണത്ത് 12 പേരും ശ്രീകാകുളത്ത് എട്ട് പേരും മരിച്ചുു. തെലങ്കനായില്‍ ഏറ്റവും അധികം മരണമുണ്ടായത് നല്‍ഗൊണ്ടയിലാണ്. 28പേരാണ് ഇവിടെ മരിച്ചത്. കരീംനഗറില്‍ 22 പേരും ഖമ്മം ജില്ലയില്‍ ഒന്‍പത് പേരും മരിച്ചു. മെയ് 18 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് ആന്ധ്രയില്‍ ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. തെലങ്കാനയില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 22 വരെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

തെലങ്കാനയില്‍ ആദിലാബാദ്, വാറംഗല്‍, ഹൈദരാബാദ്, ഖമ്മം, നല്‍ഗോണ്ട, നിസാമാബാദ്, കരീംനഗര്‍ എന്നിവിടങ്ങളിലാണ് സൂര്യതാപം നാശം വിതയ്ക്കുന്നത്. 47 ഡിഗ്രി സെല്‍ഷ്യസാണ് പലയിടങ്ങളിലേയും താപനില. ആന്ധ്രയില്‍ പലയിടത്തും 46 ഡിഗ്രിയാണ് ഉയര്‍ന്ന താപനില. ഗുണ്ടൂര്‍, പ്രകാശം, നെല്ലോര്‍, കൃഷ്ണ എന്നിവിടങ്ങളിലെല്ലാം സൂര്യതാപം ജീവനെടുക്കുകയാണ്.

English summary
Heat wave leaves 153 dead in Telangana, Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X