കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് കമാന്‍ഡോകള്‍ നിയന്ത്രണരേഖവരെയെത്തി, കനത്ത ഷെല്ലാക്രമണം... അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

12 മണിക്കൂറിനിടെ ആറ് തവണയാണ് പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘനം നടത്തിയത്.അതി ശക്തമായ ഷെല്ലാക്രമണം ആണ് പാക് സൈന്യം നടത്തുന്നത്

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥയ്ക്ക് വിരമമില്ലാതെ അതിര്‍ത്തിയില്‍ അതി ശക്തമായ പോരാട്ടം. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് അതി ശക്തമായ ഷെല്ലാക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. ഇതിനിടെ ഭീകരരെ നുഴഞ്ഞ് കയറ്റത്തിന് സഹായിക്കുന്നും ഉണ്ട് പാകിസ്താന്‍.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ തുടങ്ങിയ വെടിനിര്‍ത്തല്‍ ലംഘനം പുലര്‍ച്ചെ വരെ തുടര്‍ന്നു. പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ അഞ്ച് ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണ രേഖ മറികടന്നും പാകിസ്താന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

പന്ത്രണ്ട് മണിക്കൂറിനിടെ പാകിസ്താന്‍ നടത്തിയ ആറാമത്തെ വെടിനിര്‍ത്തല്‍ ലംഘനമായിരുന്നു ഇത്. പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയിട്ടുണ്ട്. രണ്ട് തീവ്രവാദികളെ കൈയ്യോടെ പിടികൂടുകയും ചെയ്തു.

യുദ്ധസമാനം

യുദ്ധസമാനം

ജമ്മു കശ്മീരിലെ രജൗറി മേഖലയിലാണ് പാക് സൈന്യം അതി രൂക്ഷമായ ഷെല്‍ ആക്രമണവും വെടിവപ്പും നടത്തിയത്. തുടര്‍ച്ചയായി പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ബിഎസ്എഫ് പോസ്റ്റുകള്‍

ബിഎസ്എഫ് പോസ്റ്റുകള്‍

പുലര്‍ച്ചെ 24 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാകിസ്താന്‍ സൈന്യം ആക്രമണം നടത്തി. അഞ്ച് മണിവരെ വെടിവപ്പ് തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമങ്ങള്‍ക്ക് നേര്‍ക്കും പാകിസ്താന്‍ ആക്രമണം അഴിച്ചുവിടുകയാണ്.

തിരിച്ചടി നല്‍കി

തിരിച്ചടി നല്‍കി

പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ പ്രതികരണം. പാകിസ്താന് കനത്ത നാനഷ്ടം ഉണ്ടാക്കിയതായി ബിഎസ്എഫ് അദികൃതര്‍ അറിയിച്ചു.

ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

ജമ്മു കശ്മീരില്‍ പാക് അതിര്‍ത്തിയിലുള്ള ഗ്രാമങ്ങള്‍ സൈന്യം ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധസമാനമാണ് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍.

നിയന്ത്രണരേഖ

നിയന്ത്രണരേഖ

പാക് കമാന്‍ഡോകള്‍ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നു.

പിടികൂടി

പിടികൂടി

ഒരു വശത്ത് സൈന്യം പ്രകോപനം സൃഷ്ടിക്കുമ്പോള്‍ മറുവശത്ത് ഭീകരര്‍ നുഴഞ്ഞുകയറാനുള്ള ശ്രമവും നടത്തുന്നുണ്ട്. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഭീകരര്‍ നുഴഞ്ഞ് കയറുന്നത്. രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.

 സമാധാനം

സമാധാനം

അതിര്‍ത്തിയില്‍ സമാധാനം പ്രതീക്ഷിക്കാവുന്ന സാഹചര്യം അല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. തുടര്‍ച്ചയായി പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്ത് മറുപടിയാണ് നല്‍കുക.

തിരിച്ചടി

തിരിച്ചടി

കഴിഞ്ഞ ദിവസം രാത്രിയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ബിഎസ്എഫ് മേധാവിയുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ആറിടങ്ങളില്‍

ആറിടങ്ങളില്‍

അതിര്‍ത്തിയില്‍ ആറിടങ്ങളിലാണ് കഴിഞ്ഞ 16 മണിക്കൂറിനിടെ പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘനം നടത്തിയിട്ടുള്ളത്. തുടര്‍ന്ന് 190 കിലോമീറ്റര്‍ മേഖലയില്‍ നിന്നുള്ള ജനങ്ങളെ ഒഴിപ്പിച്ചുകഴിഞ്ഞു. അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

English summary
Heavy shelling by Pakistani troops is being reported from Jammu and Kashmir's Nowshera, Sundarbani and Pallanwala sectors since early morning. This is the sixth ceasefire violation in the last 12 hours by Pak and Indian forces are retaliating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X