കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പുറപ്പെട്ടയുടനെ ഹെലിപാഡില്‍ തോക്കുധാരിയുടെ ആക്രമണം

കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഉയര്‍ന്ന് മിനിറ്റുകള്‍ക്കകമായിരുന്നു ആക്രമണം.

  • By Anwar Sadath
Google Oneindia Malayalam News

ഉക്രുല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ് ഹെലികോപ്റ്ററില്‍ പുറപ്പെട്ടയുടനെ ഹെലിപാഡില്‍ അജ്ഞാതനായ തോക്കുധാരിയുടെ ആക്രമണം. മുഖ്യമന്ത്രിക്കൊപ്പം നാല് മന്ത്രിമാരും ലോക്കല്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഉയര്‍ന്ന് മിനിറ്റുകള്‍ക്കകമായിരുന്നു ആക്രമണം.

ഉക്രുല്‍ ടൗണിനടുത്തുള്ള ഭക്ഷി ഹെലിപാഡിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാവിലെ 9.30ഓടെ എത്തിയത്. 100 കിടക്കകളുള്ള ആശുപത്രി, രണ്ട് സബ് സ്റ്റേഷനുകള്‍, ഒരു ബാങ്ക്, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസ് തുടങ്ങിയവ ഉദ്ഘാടനം ചെയ്യാനായിരുന്നു പരിവാരസമേതം മുഖ്യമന്ത്രി ഉക്രുല്‍ നഗരത്തിലെത്തിയത്.

okram-ibobi-singh

എന്നാല്‍, കനത്ത പ്രതിഷേധമാണ് ഹെലിപാഡിലും പുറത്തും മുഖ്യമന്ത്രിക്കെതിരെയുണ്ടായത്. ഉദ്ഘാടനം നടക്കേണ്ടിയിരുന്ന വഴികളിലെല്ലാം പ്രതിഷേധക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു. മുഖ്യമന്ത്രി നാഗ വിരോധിയാണെന്ന് ആരോപിച്ച് പ്രദേശത്തെ ആദിവാസി സംഘടന മുഖ്യമന്ത്രിയെയും ഒപ്പമുള്ളവരെയും തടയുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നിന്നും താഴെയിറങ്ങാന്‍പോലും കഴിയാതെ മുഖ്യമന്ത്രിയും സംഘവും ഇംഫാലിലേക്ക് മടങ്ങി. മുഖ്യമന്ത്രിയുടെ ഹെലികോട്റ്റര്‍ പറന്നുയര്‍ന്ന ഉടനെയായിരുന്നു വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ഒരു കോണ്‍സ്റ്റബിളിന് പരിക്കേറ്റു. നിലവില്‍ സ്ഥലത്തെ പ്രതിഷേധം നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

English summary
Helipad attacked after Manipur CM’s chopper takes off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X