കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീങ്ങുന്ന ട്രെയിനില്‍ നിന്നും വീണ് കാല്‍ നഷ്ടപ്പെട്ട യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് കാല്‍ നഷ്ടമായ യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ബോംബെ ഹൈക്കോടതിയാണ് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെയോട് നിര്‍ദ്ദേശിച്ചത്. രണ്ടുവര്‍ഷം മുന്‍പ് ഖാന്‍ഡിലെ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് യുവതിക്ക് അപകടമുണ്ടായത്.

2015 ഫിബ്രുവരി 9ന് പുലര്‍ച്ചെ മൂന്നുമണിക്ക് ഖാന്‍ഡിലെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ യുവതിയുടെ പഴ്‌സുമായി മോഷ്ടാക്കള്‍ പുറത്തേക്ക് രക്ഷപ്പെട്ടു. ഇതേതുടര്‍ന്ന് ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയ യുവതി മോഷ്ടാക്കള്‍ക്ക് പിന്നാലെ ഓടിയെങ്കിലും അവര്‍ രക്ഷപ്പെട്ടു. തിരിച്ച് ട്രെയിനിനടുത്തെത്തുമ്പോഴേക്കും അത് ഓടിത്തുടങ്ങിയിരുന്നു.

train

നീങ്ങിത്തുടങ്ങിയ ട്രെയിനിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കവെ അവര്‍ ട്രാക്കിലേക്ക് വീണതിനെ തുടര്‍ന്ന് രണ്ടുകാലുകളും നഷ്ടമായി. പിന്നീട് നഷ്ടപരിഹാരത്തിനായി റെയില്‍വെയെ സമീപിച്ചെങ്കിലും അവര്‍ അത് അനുവദിക്കാതിരുന്നതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
law

ട്രെയിനില്‍ രാത്രി സമയങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാരില്ലാത്തതാണ് തന്റെ അപകടത്തിനിടയാക്കിയതെന്നാണ് യുവതിയുടെ വാദം. വാദം അംഗീകരിച്ച കോടതി റെയില്‍വെയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയും ചെയ്തു. യുവതിക്ക് എത്രയും പെട്ടെന്ന് അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.
English summary
High court asks railways to compensate woman who lost legs trying to board train.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X