കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദു തീവ്രവാദം' എന്ന വാക്ക് തീവ്രവാദവിരുദ്ധ നിലപാടിനെ ദുര്‍ബലപ്പെടുത്തി- രാജ്‌നാഥ് സിങ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടുകള്‍ ദുര്‍ബലപ്പെട്ടിട്ടുണ്ടോ...? ഉണ്ടെന്നാണ് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തന്നെ പറയുന്നത്. അതിന് അദ്ദേഹം ഒരു കാരണവും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് ഇതിന് കാരണക്കാരെന്നാണ് രാജ്‌നാഥ് സിങ് പറയുന്നത്. 'ഹിന്ദു തീവ്രവാദികള്‍' എന്ന വാക്ക് സംഭാവന ചെയ്താണ് യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നിലപാടുകളെ ദുര്‍ബലപ്പെടുത്തിയതെന്ന് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തുന്നു.

Rajnath Singh

പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ ജൂലായ് 27 ന് ഉണ്ടായ ഭീകരാക്രമണം സംബന്ധിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു രാജ്‌നാഥ് സിങ്. തീവ്രവാദം തീവ്രവാദം മാത്രമാണ്. അതിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തീവ്രവാദം. തീവ്രവാദത്തെ മതത്തിന്റെ പേരില്‍ വിഭജിച്ചുകൊണ്ട് രാജ്യമോ പാര്‍ലമെന്റോ കാണരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് എല്ലാതരത്തിലും ഉള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താന്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

English summary
"The term 'Hindu terrorists' coined by erstwhile UPA government has weakened India's stand on terrorism," Rajnath Singh said while making a statement in the Lok Sabha .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X