കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര് പറഞ്ഞു അംബാസിഡര്‍ ഇനിയില്ലെന്ന്??? അവന്‍ തിരിച്ച് വരുന്നു!!! പക്ഷെ ചെറിയൊരു മാറ്റം..!!!

ഇന്ത്യന്‍ നിരത്തകളിലെ രാജാവായിരുന്ന അംബാസിഡര്‍ ബ്രാഡ് ഫ്രഞ്ച് കമ്പനിയായ പ്യൂഷോയ്ക്ക് വിറ്റു. 80 കോടി രൂപയാക്കാണ് ബ്രാന്‍ഡും ട്രേഡ് മാര്‍ക്കും വിറ്റത്.

  • By Jince K Benny
Google Oneindia Malayalam News

കൊല്‍ക്കത്ത: പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട അംബാസിഡര്‍ കാറുകള്‍ ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്നില്ല. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയിരുന്ന അംബാസിഡര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികളുടേയും സാധാരണക്കാരന്റേയും വാഹനമായിരുന്നു. മാരുതിയുടെ വരവോടെ അംബാസിഡറിന്റെ ആധിപത്യത്തിന് മങ്ങലേറ്റു. എങ്കിലും പ്രതാപത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. വില്പന കുറഞ്ഞ് നഷ്ടത്തിലായതോടെ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് അംബാസിഡര്‍ നിര്‍മാണ യൂണിറ്റുകള്‍ അടച്ച് പൂട്ടി.

മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ച് വരവിനൊരുങ്ങുകയാണ് അംബാസിഡര്‍. പക്ഷെ ചെറിയ ഒരു മാറ്റം ഉണ്ടാകും. ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് ആയിരിക്കില്ല നിര്‍മാതാക്കള്‍. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെ അംബാസിഡര്‍ എന്ന ബ്രാന്‍ഡും ട്രേഡ് മാര്‍ക്കും സ്വന്തമാക്കി കഴിഞ്ഞു.

സ്വന്തമാക്കിയത് നിസാര വിലയ്ക്ക്

നിര്‍മാണം നിലച്ചെങ്കിലും രാജകീയ പ്രൗഢിയുള്ള അംബാസിഡര്‍ ബ്രാന്‍ഡിനെ 80 കോടി രൂപയ്ക്കാണ് പ്യൂഷെ സ്വന്തമാക്കിയത്. നിരത്ത് അടക്കി വാണ പ്രതാപം വച്ച് നോക്കുമ്പോള്‍ വളരെ നിസാരമായ വില. സികെ ബിര്‍ള ഗ്രൂപ്പ് വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

60 വര്‍ഷം ഇന്ത്യന്‍ നിരത്തില്‍

ഇന്ത്യന്‍ നിരത്ത് അടക്കി വാഴുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ അംബാസിഡര്‍. 1957ലാണ് അംബാസിഡര്‍ കാറുകളുടെ നിര്‍മാണം ആരംഭിക്കുന്നത്. ബ്രീട്ടാഷ് കാര്‍ മോറിസ് ഓക്‌സ്‌ഫോര്‍ഡിനെ അടിസ്ഥാനമാക്കിയായിരുന്നു രൂപകല്പന.

അധികാരത്തിന്റെ പ്രതീകം

രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യേഗസ്ഥരുടേയും അധികാരത്തിന്റെ പ്രതീകമായരുന്നു അംബാസിഡര്‍ കാറുകള്‍. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ വരെ സഞ്ചരിച്ചിരുന്നത് അംബാസിഡറിലായിരുന്നു. അധികാരത്തില്‍ ഉന്നതിയില്‍ സ്ഥാനം നേടിയപ്പോഴും സാധാരണക്കാരന്റെ കാറായും അംബാസിഡര്‍ മാറി. അടുത്ത കാലം വരെ ടാക്‌സി ഉടമകളുടെ പ്രിയപ്പെട്ട വാഹനമായിരുന്നു ഇത്.

മാരുതിയുടെ വരവ്

മാരുതി 800 കാറുളുടെ വരവോടെയാണ് അംബാസിഡര്‍ വിപണിക്ക് തിരിച്ചടി നേരിട്ട് തുടങ്ങിയത്. 90കളില്‍ വിദേശ കാറുകള്‍ കൂടുതലായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിത്തുടങ്ങിയതോടെ അംബാസിഡര്‍ കൂടുതല്‍ പരുങ്ങലിലായി. വിദേശ കാറുകളുടെ സാങ്കേതിക വിദ്യയും മികച്ച രൂപകല്‍പനയും അംബാസിഡറിന് തിരച്ചടിയായി.

നിര്‍മാണം അവസാനിപ്പിച്ചു

വില്‍പനയില്‍ വന്‍ കുറവ് നേരിട്ടതോടെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കമ്പനി എത്തി. നഷ്ടം സഹിച്ച് മുന്നോട്ട് പോകുക അസാധ്യമായതോടെ നിര്‍മാണം അവസാനിപ്പിച്ച് പ്ലാന്റുകള്‍ പൂട്ടാന്‍ കമ്പനി തീരുമാനിച്ചു. 2014 മെയ് മാസത്തില്‍ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് അംബാസിഡര്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ചു.

സംശയം ബാക്കി

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ അംബാസിഡര്‍ എന്ന പേരും ട്രേഡ് മാര്‍ക്കും സ്വന്തമാക്കിയെങ്കിലും ഇന്ത്യയില്‍ അംബാസിഡര്‍ എന്ന പേരില്‍ അവര്‍ വാഹനം ഇറക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച് കമ്പനിയില്‍ നിന്നും വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് ഉടയായ സികെ ബിര്‍ള ഗ്രൂപ്പ് വക്താവ് അറിയിച്ചു.

English summary
Ambassador, the iconic Indian car brand is being sold to French carmaker Peugeot. The C K Birla Group-owned Hindustan Motors formalised the deal for Rs 80 crore on Friday. Production of Ambassador cars had stopped around three years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X