കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റി, 36 പേര്‍ കൊല്ലപ്പെട്ടു

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 06856 - 223400, 06856 - 223500, 09439741181, 09439741071 (ബി.എസ്.എന്‍.എല്‍), 07681878777 (എയര്‍ടെല്‍)

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ഭൂവനേശ്വറിലേക്ക് പോവുകയായിരുന്ന തീവണ്ടി ആന്ധ്രയിലെ കുനേരു റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ച് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 11നാണ് അപകടമുണ്ടായത്

Train Accident
ആന്ധ്രപ്രദേശിലെ ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്‌.എന്‍ജിനും ഏഴു ബോഗികളുമാണ് പാളം തെറ്റിയത്. പരിക്കേറ്റവരുടെ എണ്ണം നൂറിനു മുകളിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് രായഗഡ സബ് കലക്ഷന്‍ മുരളീധര്‍ സ്വെയ്ന്‍ അറിയിച്ചു. ബോഗിക്കുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്‍ജിന്‍, ലഗേജ് വാന്‍, രണ്ടു വീതം ജനറല്‍ സ്വീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍ കോച്ച്, രണ്ട് എസി ടു ടയര്‍ കോച്ച്, എന്ന്വിവയാണഅ പാളം തെറ്റിയതെന്ന് ഈസ്റ്റ്‌കോസ്റ്റ് റെയില്‍വെ പിആര്‍ഒ ജെപി മിശ്ര പറഞ്ഞു.

English summary
36 people were killed as seven coaches and the engine of the Hirakhand Express ran off the tracks near Kuneru station in Vizianagaram district of Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X