കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്‌സ് രോഗിയായ ഗര്‍ഭിണിക്ക് ജില്ലാ ആശുപത്രിയില്‍ പ്രസവം നിഷേധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ബറേയ്‌ലി: എയ്ഡ്‌സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ചികിത്സ നിഷേധിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ ബദായൂ ജില്ലാ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതെന്ന് ഭര്‍ത്താവ് പറയുന്നു. യഥാസമയം ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് നവജാതശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രസവ വേദനയെ തുടര്‍ന്ന് ഇസ്ലാം നഗര്‍ ആശുപത്രിയിലാണ് സ്ത്രീയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ എച്ച്‌ഐവി ബാധിതയാണെന്ന് അറിഞ്ഞതോടെ ബദായൂ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. ബദായൂ ആശുപത്രിയിലും സ്ത്രീയെ ചികിത്സിക്കാന്‍ നഴ്‌സുമാരും ഡോക്ടര്‍മാരും തയ്യാറായില്ല.

pregnant-women

ബറേയ്‌ലി ജില്ലാ ആശുപത്രിയിലേക്ക് പോകാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ഒരു ദിവസം മുഴുവന്‍ ആശുപത്രിയില്‍ ചെലവഴിച്ചെങ്കിലും അധികൃതര്‍ യുവതിയെ തിരിഞ്ഞുനോക്കിയില്ല. സ്ത്രീയുടെ നില വഷളായതോടെ ബറേയ്‌ലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവെച്ച് ഇവര്‍ പ്രസവിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

നേരത്തെ ആശുപത്രിയില്‍ വെച്ച് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ബറേയ്‌ലി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്‍ക്ക ശര്‍മ പറഞ്ഞു. അടിയന്തിരമായ ശസ്ത്രക്രിയ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സ്ത്രീയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോ. ശര്‍മ പറഞ്ഞു.

English summary
Bareilly: HIV positive woman gives birth to still born after hospital denies admission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X