കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇവള്‍!! ഒടുവില്‍ പോലീസ് പിടിയില്‍.....

യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല

  • By Sooraj
Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയായ കെസി പട്ടേലിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച യുവതി പോലീസ് വലയിലായി. തനിക്കൊപ്പമുള്ള നഗ്നചിത്രങ്ങളെടുത്ത് അഞ്ചു കോടി രൂപ നല്‍കണമെന്നു യുവതി ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പട്ടേല്‍ പരാതി നല്‍കിയതോടെയാണ് സംഭവം വെളിച്ചത്തുവന്നത്. തൊട്ടടുത്ത ദിവസം എംപി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് യുവതിയും പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ചാണ് സംഭവം ഹണിട്രാപ്പാണെന്ന് പട്ടേല്‍ വ്യക്തമാക്കിയത്.

ആ യുവതി ?

ദില്ലി പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. എംപിയെ ഇവര്‍ മനപ്പൂര്‍വ്വം കെണിയില്‍ കുടുക്കുകയായിരുന്നോവെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

എംപി പറഞ്ഞത്

ഗാസിയാബാദിലെ ഒരു വീട്ടിലേക്ക് യുവതി തന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പട്ടേല്‍ നേരത്തേ പോലീസിനോട് പറഞ്ഞിരുന്നു. അവിടെ വച്ച് യുവതി മയക്കുമരുന്ന് ചേര്‍ത്ത പാനീയം തനിക്കു കുടിക്കാനായി നല്‍കി. ഇതു കുടിച്ച് ബോധം മറഞ്ഞപ്പോള്‍ യുവതി തനിക്കൊപ്പമുള്ള നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയായിരുന്നുവെന്നും എംപി വെളിപ്പെടുത്തിയിരുന്നു.

അഞ്ചു കോടി ആവശ്യപ്പെട്ടു

ഈ യുവതി ഒരു വലിയ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നും അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ അശ്ലീലദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും എംപി പരാതിയില്‍ കുറിച്ചിരുന്നു.

യുവതി അഭിഭാഷക

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ യുവതി അഭിഭാഷകയാണെന്നു സൂചന ലഭിച്ചിരുന്നു. പട്ടേല്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും തന്റെ രക്ഷയ്ക്കു വേണ്ടിയാണ് അതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്നും യുവതി പറഞ്ഞിരുന്നു.

 ഗതിമാറ്റാന്‍ ശ്രമം

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പട്ടേല്‍ കേസിന്റെ ഗതി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.

English summary
Delhi Police today detained a woman who accused Gujarat BJP MP KC Patel of rape. Patel had earlier filed a complaint of extortion and blackmailing by the woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X