കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍

  • By Sruthi K M
Google Oneindia Malayalam News

ബംഗലൂരു: പെണ്‍കുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ഹോട്ടല്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗലൂരുവിലെ ബെന്നര്‍ഹട്ട റോഡിലുള്ള മീനാക്ഷി മാളിലെ കെഎഫ്‌സിയിലാണ് സംഭവം നടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടിയുടെ ചിത്രമാണ് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയത്.

ബാംഗ്ളൂരിലെ ഒരു മള്‍ട്ടിനാഷണല്‍ കന്പനിയില്‍ ജോലിചെയ്യുന്ന ഇരുപത്തിരണ്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രമാണ് മൊബൈലില്‍ പതിഞ്ഞത്. 28 വയസ് പ്രായമുള്ള അശ്വിനാണ് ഈ പണി ചെയ്തത്. വിവേകെന്ന അശ്വിന്‍ കുറേ വര്‍ഷങ്ങളായി കെഎഫ്‌സിയില്‍ ജോലിക്കാരനാണ്.

തന്റെ ചിത്രം എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഇയാളോട് ദേഷ്യപ്പെടുകയും ഫോണ്‍ പരിശോധിച്ച് നോക്കുകയും ആയിരുന്നു. തുടര്‍ന്നാണ് ചിത്രം ഫോണില്‍ പെണ്‍കുട്ടി കാണുന്നത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ കുട്ടിയോട് ക്ഷമാപണം നടത്തുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ക്ഷമാപണം നിരാകരിച്ച പെണ്‍കുട്ടി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ബംഗലൂരുവിലെ ഹുളിമാവ് പോലീസ് സ്‌റ്റേഷനിലാണ് കുട്ടി പരാതി കൊടുത്തത്. തുടര്‍ന്ന് പോലീസ് അശ്വിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English summary
The Hulimavu police have arrested hotel manager Ashwin allegedly clicking photographs of a girl on his cellphone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X