കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഒരു വെടി വെച്ചാല്‍ നിങ്ങള്‍ രണ്ടെണ്ണം വെക്കുക... അജിത് ഡോവല്‍ പട്ടാളക്കാരോട് പറഞ്ഞത്!

  • By Desk
Google Oneindia Malayalam News

അവര്‍ ഒരു വെടി പൊട്ടിച്ചാല്‍ നിങ്ങള്‍ മടിച്ചു നില്‍ക്കരുത്, രണ്ടെണ്ണം അങ്ങോട്ട് പൊട്ടിക്കുക - കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടി ഉതിര്‍ത്തപ്പോള്‍ അജിത് ഡോവല്‍ ബി എസ് എഫ് ജവാന്മാരോട് പറഞ്ഞ കാര്യമാണിത്. ആരാണീ അജിത് ഡോവല്‍. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് കക്ഷി. വയസ്സ് 71.

Read Also: സ്ട്രാറ്റജിക് സ്‌ട്രൈക്ക്: മനോരമയുടെ ഡയഗ്രത്തെ പച്ചയ്ക്ക് കൊളുത്തി ട്രോളന്മാര്‍.. ചിരിച്ചു മരിക്കും

റോയുടെ ഏജന്റ് ആയി പാകിസ്താനില്‍ പോയി അവിടെ ജീവിച്ച പരിചയമുണ്ട് ഡോവലിന്. ഇന്ത്യയെ ആക്രമിച്ച പാക് ഭീകരവാദികളെ അതിര്‍ത്തി കടന്ന് ചെന്ന് ഇന്ത്യന്‍ സൈന്യം കഥ കഴിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പോകുന്നത് ഇന്ത്യയുടെ ജെയിംസ് ബോണ്ട് എന്ന് ആരാധകര്‍ വിളിക്കുന്ന അജിത് ഡോവലിനാണ്. അതിങ്ങനെ..

വെറുതെ വിടരുത്

വെറുതെ വിടരുത്

അതിര്‍ത്തി കടന്നുള്ള പാകിസ്താന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ശിക്ഷിക്കാതെ വിടരുത് എന്നതാണ് അജിത് ഡോവലിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഇന്ത്യ നയപരമായി കടുംപിടുത്തം പിടിക്കരുതെന്നും അജിത് ഡോവല്‍ പറയും. 2014 ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ നിയമിച്ചത്.

സമയം വന്നത് ഇപ്പോള്‍

സമയം വന്നത് ഇപ്പോള്‍

നയതന്ത്ര തലത്തില്‍ ഇന്ത്യ പാകിസ്താന് തിരിച്ചടികള്‍ കൊടുത്തു. സാര്‍ക് ഉച്ചകോടി വരെ മുടങ്ങുന്ന സ്ഥിതിയിലേക്ക് അതെത്തി. എന്നാല്‍ ഉറി ഭീകരാക്രമണത്തിന് ഒരു മറുപടി ഇന്ത്യ കൊടുത്തത് സെപ്തംബര്‍ 29നാണ്. അത് അജിത് ഡോവലിന്റെ തലയില്‍ ഉദിച്ച ബുദ്ധിയുടെ നടപ്പാക്കലാണ്.

ഒഫന്‍സീവ് ഡിഫന്‍സീവ് ശൈലി

ഒഫന്‍സീവ് ഡിഫന്‍സീവ് ശൈലി

ഇതാണ് അജിത് ഡോവലിന്റെ ശൈലി. പാകിസ്താന്റെ ശക്തിയെ ഒരു കാരണവശാലും കുറച്ചുകാണാന്‍ ഡോവലിന് താല്‍പര്യമില്ല. അതേസമയം, ഇങ്ങോട്ടടിച്ചാല്‍ തിരിച്ചടിക്കാതെ വിടുകയുമില്ല. പാകിസ്താന്‍ മോദിയേക്കാള്‍ ഡോവലിനെ ഭയക്കുന്നതതും ഇതൊക്കെ കൊണ്ട് തന്നെ.

സൈന്യത്തിന്റെ മോറല്‍

സൈന്യത്തിന്റെ മോറല്‍

പാകിസ്താന്‍ അതിര്‍ത്തി കടന്ന് വെടിവെച്ചാല്‍ ഒന്നിന് രണ്ടായി തിരിച്ചുകൊടുക്കണമെന്നാണ് ഡോവല്‍ ബി എസ് എഫ് സൈനികരോട് പറഞ്ഞത്. അത്തരം സാഹചര്യങ്ങളില്‍ പാകിസ്താനുമായി പതാക കൈമാറേണ്ടെന്നും ഡോവലിന് അഭിപ്രായമുണ്ട്. തിരിച്ചടി കൊടുക്കാതെ പോളിസി കെട്ടിപ്പിടിച്ചിരിക്കുന്നത് പട്ടാളക്കാരുടെ മോറല്‍ തകര്‍ക്കുമെന്ന പക്ഷക്കാരനാണ് ഡോവല്‍.

 പാകിസ്താന്‍ അതിര് വിടുന്നു

പാകിസ്താന്‍ അതിര് വിടുന്നു

കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് പാകിസ്താന്‍. ഉറി ആക്രമണത്തോടെ ഇനിയും സഹിക്കാനാവില്ല എന്ന നിലയിലേക്ക് ഇന്ത്യ എത്തി. പാകിസ്താന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പറഞ്ഞു.

അണ്ടര്‍ കണ്‍ട്രോള്‍

അണ്ടര്‍ കണ്‍ട്രോള്‍

ഉറിയില്‍ ഭീകരാക്രമണം ഉണ്ടായതിന് ശേഷം ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് ഡോവല്‍ നടത്തിയത്. ഈ തിരിച്ചടിയില്‍ തന്നെ, ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് നിയന്ത്രണരേഖ മറികടന്ന് തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിച്ച് തിരിച്ച് വരുന്നതുവരെ ഡോവലിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു ഈ ഓപ്പറേഷന്‍.

English summary
Fire at will. If they fire one, you fire two." This is what Ajit Doval, the National Security Advisor had told the Border Security Force last year after Pakistan resorted to cross border firing. The surgical strike that was carried out by India on Wednesday night once again reflects the NSA's policy that Pakistan is getting out of control and there is a urgent need to move away from the policy of strategic restraint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X