കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജയലളിതയുടെ മൃതദേഹം; ഞെട്ടലോടെ തമിഴ്‌ലോകം, വീണ്ടും പുറത്തെടുത്തോ?

അന്തരിച്ച നേതാക്കളുടെ മഹിമകളും പ്രവര്‍ത്തനങ്ങളും പറഞ്ഞ് വോട്ട് പിടിക്കുന്നതിന് ഇന്ത്യന്‍ രാഷ്ട്രീയം നേരത്തെ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഡമ്മി മൃതദേഹവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞദിവസം വാര്‍ത്തായായിരുന്നു. എന്നാല്‍ പുതിയ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അന്തരിച്ച നേതാവ് ജയലളിതയുടെ മൃതദേഹവുമായി പ്രചാരണം കൊഴുപ്പിക്കുന്നുവെന്നാണ് വിവരം. ജയലളിതയുടെ വിയോഗത്തിന് ശേഷം അവരുടെ അണ്ണാ ഡിഎംകെ പാര്‍ട്ടി രണ്ടായി പിളര്‍ന്നിരുന്നു. ഇരുവിഭാഗവും തങ്ങളാണ് ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമികളെന്ന് തെളിയിക്കാനുള്ള ശ്രമത്തിനിടെയാണ് വിവാദമായ പ്രചാരണം നടത്തിയത്.

ആര്‍കെ നഗര്‍ ചരിത്രം കുറിക്കുന്നു

ജയലളിതയുടെ വിയോഗത്തെ തുടര്‍ന്നാണ് ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടി വന്നത്. അവരുടെ അണ്ണാ ഡിഎംകെ പാര്‍ട്ടിയിലെ ഇരുവിഭാഗവും മല്‍സര രംഗത്തുണ്ട്. ജയലളിതയുടെ പിന്‍ഗാമികള്‍ തങ്ങളാണ് ഇരുവരും വാദിക്കുന്നു.

ജയലളിതയുടെ മൃതദേഹം

അതിനിടെയാണ് ജയലളിതയുടെ മൃതദേഹവുമായി ചിലര്‍ പ്രചാരണം നടത്തിയത്. അണ്ണാ ഡിഎംകെയിലെ ഒ പനീര്‍ശെല്‍വം വിഭാഗമാണ് ഇത്തരമൊരു കടുംകൈ ചെയ്തത്. എന്നാല്‍ ഡമ്മി മൃതദേഹവുമായാണ് അവര്‍ പ്രചാരണം നടത്തിയത്.

മൃതദേഹത്തിന് അരികെ പ്രസംഗം

ഡമ്മി മൃതദേഹത്തിന് അടുത്ത് നിന്നു പലയിടത്തും പ്രസംഗത്തിച്ചത് പനീര്‍ശെല്‍വം ക്യാംപിന്റെ പ്രധാന പ്രചാരകയായ അഴകു തമിഴ്‌ശെല്‍വി മൃതദേഹത്തിന് അരികില്‍ നിന്നു പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തമിഴ് ചാനലുകള്‍ പുറത്തുവിട്ടു. മുന്‍ വിദ്യാഭ്യാസ മന്ത്രി മഫോയ് പാണ്ഡിരാജനും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ദേശീയ പതാകയും പുതപ്പിച്ചു

ജയലളിത മരിച്ചതിന് ശേഷം സംസ്‌കരിക്കുന്നതിന് മുമ്പ് അവരെ കിടത്തിയിരുന്ന അതേ തരത്തിലാണ് ഡമ്മി. ദേശീയ പതാകയും പുതപ്പിച്ചിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വഴിയാണിതെന്ന് ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

വീണ്ടും വിലാപ യാത്ര

അന്തരിച്ച നേതാക്കളുടെ മഹിമകളും പ്രവര്‍ത്തനങ്ങളും പറഞ്ഞ് വോട്ട് പിടിക്കുന്നതിന് ഇന്ത്യന്‍ രാഷ്ട്രീയം നേരത്തെ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഡമ്മി മൃതദേഹവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡമ്മി മൃതദേഹവുമായി മണ്ഡലത്തില്‍ വീണ്ടും വിലാപ യാത്ര നടത്തുകയാണ് പനീര്‍ശെല്‍വം ക്യാംപ്.

കടുത്ത വിമര്‍ശനം

ഡമ്മി മൃതദേഹവുമായി വീണ്ടും വിലാപയാത്ര നടത്തുകയും വോട്ട് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വളരെ മോശമായ കാര്യമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. സ്വന്തം നേതാവിനെ തന്നെയാണ് അവര്‍ അപമാനിക്കുന്നത്. അവര്‍ കുറച്ചുകൂടെ ആദരവ് നല്‍കണമായിരുന്നുവെന്നും കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു.

പണമെറിഞ്ഞ് വോട്ടുപിടിത്തം

അതേസമയം, ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്നത് പണമെറിഞ്ഞ് വോട്ടുപിടിത്തമാണെന്നു റിപ്പോര്‍ട്ടുകള്‍. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 50 കോടി രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പണത്തിന്റെ തോത് കൂടും

പ്രചാരണം അന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ ഇറക്കുന്ന പണത്തിന്റെ തോത് കൂടുമെന്നാണ് വിവരം. പണം മാത്രമല്ല, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മറ്റു ചില സമ്മാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ശക്തമാക്കി.

വോട്ടിന് 2500 രൂപ

ഒരു വോട്ടിന് 2500 രൂപ വരെയാണ് വീടുകളില്‍ നല്‍കുന്നത്. ഓരോ വീട്ടിലും എത്ര വോട്ടര്‍മാരുണ്ടെന്ന് നോക്കി അത്രയും തുക പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി സ്ത്രീകളെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ചിലയിടത്ത് വീട്ടുപകരണങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. 2500 എന്നത് വോട്ടെടുപ്പ് അടുക്കുമ്പോള്‍ നിരക്ക് വര്‍ധിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മല്‍സര രംഗത്തുള്ളവര്‍

അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഔദ്യോഗിക വിഭാഗവും വിമതരും മല്‍സരിക്കുന്നുണ്ട്. ഔദ്യോഗിക വിഭാഗത്തിന് ദിനകരനും വിമതര്‍ക്ക് വേണ്ടി മധുസൂദനനുമാണ് കളത്തില്‍. കൂടാതെ ജയലളിതയുടെ ബന്ധു ദീപ വിജയകുമാര്‍, ബിജെപി, വിജയകാന്തിന്റെ ഡിഎംഡികെ, പ്രതിപക്ഷമായ ഡിഎംകെ തുടങ്ങിയ കക്ഷികളും മല്‍സര രംഗത്തുണ്ട്.

ഏപ്രില്‍ 12ന് വിധിയെഴുത്ത്

അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് കൂടുതല്‍ പണമെറിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും ഇതേ ദിനത്തിലാണ്. ജയലളിതയുടെ പിന്‍ഗാമി ആരാണെന്നറിയാന്‍ കാത്തിരിക്കുകയാണ് തമിഴ്ജനത.

English summary
The fight for the Tamil Nadu’s Chief Minister seat is getting murkier day by day. However, it touched a new low today when the O Panneerselvam camp, which claims to be Amma’s true heir, paraded a dummy displaying her dead body in coffin while campaigning in Jayalalitha’s constituency RK Nagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X