കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎഡിന് ദേശീയ എന്‍ട്രന്‍സ് വരുന്നു... വെറുതേ ജയിച്ചാല്‍ മാത്രം പോര, എക്‌സിറ്റ് ടെസ്റ്റും കടക്കണം

ബിഎഡ് കോളേജുകള്‍ക്ക് സര്‍ട്ടിഫിക്കേഷനും സര്‍വ്വീസിലുള്ള അധ്യാപകര്‍ക്ക് നിര്‍ബന്ധിത പരിശീലന ക്ലാസ്സുകളും പദ്ധതിയില്‍ ഉണ്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: ഏതെങ്കിലും കോളേജില്‍ പോയി ബിഎഡിന് ചേര്‍ന്ന് പഠിച്ച് പാസായി എളുപ്പത്തില്‍ അധ്യാപകനാകാം എന്ന് ആരും ഇനി അധികം കിനാവ് കാണേണ്ട. ബിഎഡിന് ദേശീയ തലത്തില്‍ പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷനെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപന മികവ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി. അതിനായി ദേശീയ തലത്തിലെ പ്രവേശന പരീക്ഷ മാത്രമല്ല മുന്നില്‍ ഉള്ളത്.

B Ed

ബിഎഡ് കോളേജുകളുടെ സര്‍ട്ടിഫിക്കേഷനും കോഴ്‌സ് പാസായതിന് ശേഷമുള്ള 'എക്‌സിറ്റ് ടെസ്റ്റും' നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ അധ്യാപകര്‍ക്കായി നിര്‍ബന്ധിത പരിശീലന ക്ലാസ്സുകളും സംഘടിപ്പിക്കാനാണ് ലക്ഷ്യം.

അധ്യാപകര്‍ മെച്ചപ്പെട്ടില്ലെങ്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും മെച്ചപ്പെടില്ലെന്നാണ് അധികൃതരുടെ പക്ഷം. മറ്റ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്ക് ചേരാനുള്ള കോഴ്‌സ് എന്ന രീതിയില്‍ ബിഎഡ് മാറരുത്. യോഗ്യരായവര്‍ മാത്രം ബിഎഡിന് ചേര്‍ന്നാല്‍ മതി എന്ന് ഉറപ്പാക്കാന്‍ പ്രവേശന പരീക്ഷ ഉറപ്പാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിഎഡ് കോളേജുകളുടെ ഗുണനിലവാരവും ഉയര്‍ത്തേണ്ടതുണ്ട്. അതിനാണ് കോളേജുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തുന്നത്. പരീക്ഷ പാസായതുകൊണ്ട് മാത്രം ആര്‍ക്കും അധ്യാപകനാവാം എന്ന സാഹചര്യവും അവസാനിപ്പിക്കേണ്ടതുണ്ടുണ്ട്. അതിന് വേണ്ടിയാണ് എക്‌സിറ്റ് ടെസ്റ്റ് ഏര്‍പ്പെടുത്തുന്നത്.

അധ്യാപകര്‍ കൃത്യമായി സ്‌കൂളുകളില്‍ എത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ ഒരു പൈലറ്റ് പദ്ധതിയും മാനവ വിഭവശേഷി വകുപ്പ് തയ്യാറാക്കുന്നുണ്ട്. അധ്യാപകരുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നതിന് സ്‌കൂളുകള്‍ക്ക് ടാബുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

English summary
Aiming to improve the quality of teaching in government schools, the HRD Ministry is working on an action plan which proposes to introduce a national-level entrance test for the B.Ed course.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X