കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരില്‍ ഇനി വലിയ വിമാനമിറങ്ങില്ല? റണ്‍വേ അറ്റകുറ്റപ്പണി കഴിഞ്ഞാലും സര്‍വ്വീസ് പുനരാരംഭിക്കില്ല

കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് അവശ്യപ്പെട്ട മന്ത്രി കെടി ജലീലിനോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായാലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു. കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് അവശ്യപ്പെട്ട മന്ത്രി കെടി ജലീലിനോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2015 മെയ് മുതലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. റണ്‍വേ ബലപ്പെടുത്തലും അറ്റകുറ്റപ്പണിയും ആരംഭിച്ചതോടെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും സര്‍വ്വീസ് നടത്തിയിരുന്നില്ല. വലിയ വിമാനങ്ങളായ ബോയിങ്ങ് 747,777,340 തുടങ്ങിയവയുടെയും സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

flight

എന്നാല്‍ കരിപ്പൂരിലെ റണ്‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാലും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനസ്ഥാപിക്കില്ലെന്നാണ് കേന്ദ്രമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. റണ്‍വേയ്ക്ക് മതിയായ വലിപ്പമില്ലാത്തതിനാല്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും, അതിനാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ നിലപാട്.

വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത് ഏറ്റവുമധികം ബാധിച്ചത് ഹജ്ജ് യാത്രികരെയായിരുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നിന്നുമായിരുന്നു ഹജ്ജ് സര്‍വ്വീസുകള്‍ നടത്തിയത്. കരിപ്പൂരില്‍ നിന്നും ഹജ്ജ് സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് കേന്ദ്രമന്ത്രിയുടെ പുതിയ നിലപാട്.

ഇതിനിടയില്‍ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഹജ്ജ് സര്‍വ്വീസുകള്‍ കരിപ്പൂരില്‍ നിന്ന് പുനസ്ഥാപിച്ചില്ലെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹജ്ജ് ഹൗസ് നോക്കുക്കുത്തിയാവുമെന്നത് തീര്‍ച്ചയാണ്.

English summary
Civil aviation minister says huge flights service won't reinstate from karipur international airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X